city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖ്യമന്ത്രി കുട്ടികളെ കാണാനെത്തി; സാജുവും സജ്‌നയും സന്ധ്യയും ഇനി സര്‍ക്കാര്‍ സംരക്ഷണത്തില്‍

കാസര്‍കോട്: (www.kasargodvartha.com 05.06.2014) കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സാജുവിന്റെയും സജ്‌നയുടേയും സന്ധ്യയുടേയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. സാമൂഹ്യനീതി വകുപ്പിന്റെ സ്‌നേഹപൂര്‍വം പദ്ധതിയിലുള്‍പെടുത്തി ഈ കുട്ടികളുടെ പഠനചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കാസര്‍കോട് ഗവണ്‍മെന്റ്  ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ട കുട്ടികളോട് മുഖ്യമന്ത്രി വീട് വെക്കാന്‍ അഞ്ച് ലക്ഷം രൂപയും അനുവദിക്കുമെന്ന്പ്രഖ്യാപിച്ചു. വീടിനുളള സ്ഥലം അധ്യാപകരും മറ്റും കണ്ടെത്തി നല്‍കണം. കുട്ടികളെക്കുറിച്ച്  വിശദമായ റിപോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരു ന്ന ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിനോട് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണം.

ജീവിതം ദുരിതത്തിലായ ഈ കുട്ടികളുടെ പ്രശ്‌നം കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനിയായ അഖിലാ മോഹന്‍ദാസാണ്  മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച മോഡല്‍ പാര്‍ലമെന്റ് മത്സരത്തില്‍ ജില്ലയിലെ മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്  തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി മുഖാമുഖത്തിന് അഖിലയ്ക്ക് അവസരം ലഭിച്ചിരുന്നു.

14 ജില്ലകളിലെ 28 കുട്ടികളാണ് മുഖാമുഖത്തില്‍ പങ്കെടുത്തത്. സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ തന്റെ സ്‌കൂളിലെ അനാഥരായ സഹോദരങ്ങളുടെ ദൈന്യതയാണ് അഖിലാമോഹന്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചത്. ജൂണ്‍ അഞ്ചിന് കാസര്‍കോട്ട് എത്തുമ്പോള്‍ കുട്ടികളെ നേരില്‍ കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. നേരില്‍ കണ്ടതോടെ മുഖ്യമന്ത്രി കുട്ടികളുടെ ദുരിതത്തിന് ആശ്വാസമേകി.
ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട കുട്ടികളുടെ അമ്മ കൂലിവേല ചെയ്താണ് മക്കളെ വളര്‍ത്തിയത്.  കഴിഞ്ഞ ഡിസംബറില്‍ കൂലിപ്പണി ചെയ്ത് വീട്ടിലെത്തിയ അമ്മ രക്താദി സമ്മര്‍ദത്തെതുടര്‍ന്ന് മരിച്ചതോടെയാണ് മൂന്നുപേരും അനാഥരായത്. 17 വയസുളള സാജു പ്ലസ്ടു വില്‍ പഠിക്കുന്നു. 15 വയസുളള സജന 10 -ാം ക്ലാസ് പൂര്‍ത്തിയാക്കി. സന്ധ്യ ഒമ്പതിലാണ് പഠിക്കുന്നത്. കൊളത്തൂരില്‍ അമ്മാവന്‍ മണികണ്ഠന്റെ സംരക്ഷണയിലാണ് ഈ കുട്ടികള്‍ കഴിയുന്നത്. ഇനിയും അമ്മാവനോടൊപ്പം കുട്ടികള്‍ക്ക് താമസിക്കാം. അനാഥാലയങ്ങളിലേക്ക് മാറേണ്ടതില്ല. എന്നാല്‍ സ്‌നേഹപൂര്‍വം പദ്ധതിയില്‍ രണ്ട് കുട്ടികളെയാണ്  ഉള്‍പെടുത്താന്‍ വ്യവസ്ഥയെങ്കിലും ഈ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരംഭിച്ച സ്‌നേഹപൂര്‍വം പദ്ധതി ജനങ്ങളോടുളള കരുതലിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിടുക്കരായി പഠിക്കണമെന്ന മുഖ്യമന്ത്രി ഉപദേശിച്ചപ്പോള്‍  മുഖ്യമന്ത്രിയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സഹപാഠിയായ അഖിലാമോഹന്‍,  പാര്‍ലമെന്ററി അഫയേഴ്‌സ് ജില്ലാ കോര്‍ഡിനേറ്ററായ  സിജു, കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സുധാകരന്‍ കുട്ടികളുടെ അമ്മാവന്‍ മണികണ്ഠന്‍ എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.
കുട്ടികള്‍ക്ക് സ്ഥലമുണ്ടെങ്കിലും അവിടെ താമസിക്കാന്‍ പറ്റുന്ന സാഹചര്യമില്ലെന്നും കുടിവെളളവും നല്ല വീടുമില്ലെന്നും അധ്യാപകര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

വീട് നിര്‍മിക്കാന്‍ ആവശ്യമായ ഭൂമി കണ്ടെത്തി നല്‍കാന്‍ മുഖ്യമന്ത്രി അധ്യാപകരോട് നിര്‍ദേശിച്ചു. വീട് വെക്കാന്‍ അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. കുണ്ടംകുഴി സ്‌കൂളിന്റെ പൊതു പ്രശ്‌നങ്ങളും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും നിവേദനമായി അധ്യാപകര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സ്‌കൂളിലെ അനാഥ സഹോദരങ്ങളുടെ ദൈന്യത ശ്രദ്ധയില്‍ കൊണ്ടുവന്നതിന് അഖിലാ മോഹനെ മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു.
മുഖ്യമന്ത്രി കുട്ടികളെ കാണാനെത്തി; സാജുവും സജ്‌നയും സന്ധ്യയും ഇനി സര്‍ക്കാര്‍ സംരക്ഷണത്തില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: kasaragod, Kerala, Oommen Chandy, Government, Govt. adopts Saju, Sajna and Sandya

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia