ബേവിഞ്ചയില്‍ ബൈക്ക് തടഞ്ഞ് യാത്രക്കാരന്റെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞു; 5 ലക്ഷം തട്ടി
Jun 7, 2014, 17:50 IST
കാസര്‍കോട്: (www.kasargodvartha.com 07.06.2014) ബേവിഞ്ചയില്‍ ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് 5 ലക്ഷം രൂപ തട്ടിപ്പറിച്ചു. ചട്ടഞ്ചാല്‍ തെക്കിലിലെ മാര ഹൗസില്‍ സി.എച്ച്. ആമുവിന്റെ മകന്‍ സി. എച്ച് അബ്ദുല്‍ ജലീലിന്റെ(40) കൈയ്യില്‍ നിന്നുമാണ് പണം തട്ടിയത്.
വെള്ള നാനോ കാറിലെത്തിയ നാലംഗ സംഘമാണ് കെ.എല്‍. 14 സി 7458 നമ്പര്‍
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജലീലിനെ അക്രമിച്ച് പണം കവര്‍ന്നത്. ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ബറോഡ ബാങ്കില്‍ 3,75,000 രൂപയ്ക്ക് പണയം വെച്ച സ്വര്‍ണം എടുക്കുന്നതിന് സഹോദരന്‍ ഉമ്മറിന് കൈമാരാന്‍ കൊണ്ടുപോവുകയായിരുന്ന ജലീലിനെ ബൈക്ക് തടഞ്ഞ് അക്രമിച്ചാണ് പണം തട്ടിയത്.
തെക്കിലിലെ വീട്ടില്‍നിന്ന് ബൈക്കില്‍ പുറപ്പെട്ട ജലീല്‍ ചെര്‍ക്കളയില്‍ കാത്തുനില്‍കുന്ന അനുജന് പണം കൊടുക്കാന്‍ പോകുകയായിരുന്നു. സ്റ്റാര്‍ നഗറിലെ ഷോര്‍ട്ട് കട്ടിലൂടെ ഹൈവേയിലേക്ക് കയറുന്നതിനായി ബൈക്കിന്റെ വേഗത കുറച്ചപ്പോള്‍ അവിടെ കാത്തുനിന്ന രണ്ടംഗ സംഘം ജലീലിന്റെ ബൈക്ക് പിടിച്ചുനിര്‍ത്തി കണ്ണിലേക്ക് മുളക്‌പൊടി വിതറുകയും കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച പണം പിടിച്ചുപറിക്കുകയുമായിരുന്നു.
സംഘവുമായി മല്‍പിടിത്തവും നടന്നു. ജലീലിനെ തള്ളിയിട്ട സംഘം നാനോ കാറില്‍ കയറി രക്ഷപ്പെട്ടു. ജലീലിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Bevinja, Bike, Car, Bike-Robbery, Robbery, cash, Bank, Police, case, 4 member gang snatched Rs. 5 lakh from bike rider
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067