ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് 5 ലക്ഷം തട്ടിയകേസില്‍ 3 പേര്‍ അറസ്റ്റില്‍
Jun 16, 2014, 12:54 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2014) ബേവിഞ്ചയില്‍ ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു. ചട്ടഞ്ചാല്‍ തെക്കിലിലെ മാര ഹൗസില്‍ സി.എച്ച്. ആമുവിന്റെ മകന്‍ സി.എച്ച്. അബ്ദുല്‍ ജലീലിന്റെ(40) കൈയ്യില്‍ നിന്നും പണം തട്ടിയ മൂന്ന് പേരെയാണ് കാസര്‍കോട് സി.ഐ. ജേക്കബ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യസൂത്രധാരന്‍ ഒളിവിലാണ്.
ഇറച്ചിവെട്ടുകാരന്‍ ഭീമനടി കാലിക്കടവിലെ റായ്തയ്യല്‍ ഹൗസില്‍ ഒ.ടി. സമീര്‍ (27), ബദിയടുക്ക ചെര്‍ളടുക്കയിലെ സിറാജ് മന്‍സിലില്‍ സി.എ. സിറാജുദ്ദീന്‍ (36), ചെര്‍ക്കള നാലാംമൈലിലെ പി.യു. അബ്ദുല്‍ ഹക്കീം (27) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മുഖ്യസൂത്രധാരന്‍ ഉപ്പളസ്വദേശി ഫാറൂഖിനുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. പ്രതികളെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
മുഖ്യസൂത്രധാരന്‍ പിടിയിലായാല്‍ മാത്രമേ പ്രതികള്‍ സഞ്ചരിച്ച കാറും തട്ടിയെടുത്ത പണവും പിടികൂടാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് സൂചിപ്പിച്ചു. വെള്ള നാനോ കാറിലാണ് സംഘം എത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ജൂണ്‍ ഏഴിന് രാവിലെ 6.30 മണിയോടെയായിരുന്നു സംഭവം. ബറോഡ ബാങ്കില്‍ 3,75,000 രൂപയ്ക്ക് പണയം വെച്ച സ്വര്‍ണം എടുക്കുന്നതിന് സഹോദരന്‍ ഉമ്മറിന് കൈമാറാന്‍ പണംകൊണ്ടുപോകുമ്പോഴാണ് ജലീലിനെ ബൈക്ക് തടഞ്ഞ് കണ്ണില്‍മുളകുപൊടി വിതറി പണം തട്ടിയത്.
ബേവിഞ്ച സ്റ്റാര്‍ നഗറിലെ ഷോര്‍ട്ട് കട്ടിലൂടെ ഹൈവേയിലേക്ക് കയറുന്നതിനായി ബൈക്കിന്റെ വേഗത കുറച്ചപ്പോഴാണ് സംഭവം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Bevinja, Bike, Car, Bike-Robbery, Robbery, cash, Bank, Police, case, 4 member gang snatched Rs. 5 lakh from bike rider.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067