തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയോട് അവഗണന; വനിതാസംഘം പ്രക്ഷോഭത്തിന്
May 7, 2014, 11:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07.05.2014) അഞ്ചു ഗ്രാമപഞ്ചായത്ത് പരിധികളിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ ആശ്രയ കേന്ദ്രമായ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ ആരോഗ്യവകുപ്പ് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ പ്രക്ഷോഭം നടത്താന്‍ എസ് എന്‍ ഡി പി യോഗം വനിതാസംഘം തൃക്കരിപ്പൂര്‍ യൂണിയന്‍ പ്രവര്‍ത്തകയോഗം തീരുമാനിച്ചു.
താലൂക്ക് ആശുപത്രി പ്രഖ്യാപനം ബോര്‍ഡ് മാറ്റിവെക്കലില്‍ മാത്രം ഒതുങ്ങി. വിദഗ്ദ്ധ ഡോക്ടര്‍മാരെ നിയമിക്കുന്നതിലും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും ആരോഗ്യ വകുപ്പ് ചിറ്റമ്മ നയം തുടരുകയാണ്. ഗൈനക്കോളജിസ്റ്റിനെ നിയമിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടച്ചിട്ടിട്ട് കാലമേറെ ആയെന്നും യോഗം ചൂണ്ടികാണിച്ചു.
യോഗത്തില്‍ വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ജയശ്രീ മുരളി അധ്യക്ഷത വഹിച്ചു. എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എ സുകുമാരന്‍, കെ കുഞ്ഞമ്പു, പ്രസീത പവിത്രന്‍, ഷീബ ചന്ദ്രന്‍, എം മീനാക്ഷി, മല്ലക്കര നാരായണി, ബി സരോജിനി, കെ എം നാരായണി, സി ഗിരിജ, കെ ലത, കെ വി ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു. എസ് എന്‍ ഡി പി വനിതാസംഘം യൂണിയന്‍ സെക്രട്ടറി സൗദ മോഹന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ടി പി നാരായണി നന്ദിയും പറഞ്ഞു.
Keywords: Hospital, Trikaripur, SNDP, Kasaragod, Kerala, Protest, Trikaripur before hospital.
Advertisement:
താലൂക്ക് ആശുപത്രി പ്രഖ്യാപനം ബോര്‍ഡ് മാറ്റിവെക്കലില്‍ മാത്രം ഒതുങ്ങി. വിദഗ്ദ്ധ ഡോക്ടര്‍മാരെ നിയമിക്കുന്നതിലും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും ആരോഗ്യ വകുപ്പ് ചിറ്റമ്മ നയം തുടരുകയാണ്. ഗൈനക്കോളജിസ്റ്റിനെ നിയമിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടച്ചിട്ടിട്ട് കാലമേറെ ആയെന്നും യോഗം ചൂണ്ടികാണിച്ചു.
യോഗത്തില്‍ വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ജയശ്രീ മുരളി അധ്യക്ഷത വഹിച്ചു. എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എ സുകുമാരന്‍, കെ കുഞ്ഞമ്പു, പ്രസീത പവിത്രന്‍, ഷീബ ചന്ദ്രന്‍, എം മീനാക്ഷി, മല്ലക്കര നാരായണി, ബി സരോജിനി, കെ എം നാരായണി, സി ഗിരിജ, കെ ലത, കെ വി ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു. എസ് എന്‍ ഡി പി വനിതാസംഘം യൂണിയന്‍ സെക്രട്ടറി സൗദ മോഹന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ടി പി നാരായണി നന്ദിയും പറഞ്ഞു.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067