സ്വര്‍ണക്കടത്ത് ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് വ്യാപാരിക്ക് മര്‍ദനം
May 25, 2014, 21:32 IST
കാസര്‍കോട്: (www.kasargodvartha.com 25.05.2014) സ്വര്‍ണക്കടത്ത് വിവരം ഡി.ആര്‍.ഐ അധികൃതര്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് വ്യാപാരിക്ക് മര്‍ദനവും ഭീഷണിയും. വ്യാപാരിയായ ചട്ടഞ്ചാലിലെ അബ്ദുല്‍ സത്താറിനെയാണ് രണ്ട് കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് സംഘം നിരന്തരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന് പരാതി നല്‍കിയത്.
മംഗലാപുരം വിമാനത്താവളം വഴി കൊണ്ടുവന്ന തങ്ങളുടെ സ്വര്‍ണ്ണക്കടത്ത് വിവരം ഡി.ആര്‍.ഐക്ക് ചോര്‍ത്തിക്കൊടുത്തത് സത്താറെന്ന് ആരോപിച്ചും പിടികൂടിയ മുഴുവന്‍ സ്വര്‍ണത്തിന്റെ വിലയും തങ്ങള്‍ക്കുണ്ടായ നഷ്ടവുമടക്കം രണ്ട് കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടുമാണ് പീഡനവും ഭീഷണിയുമെന്ന് സത്താര്‍ പരാതിയില്‍ പറയുന്നു. അക്രമികള്‍ വഴിയില്‍ വെച്ച് മര്‍ദിക്കുകയും ആയുധങ്ങളുമായി തന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നതായും സത്താര്‍ പറയുന്നു.
ഡിസംബറിലാണ് സംഘത്തില്‍ നിന്നും രണ്ട് കിലോ സ്വര്‍ണം ഡി.ആര്‍.ഐ അധികൃതര്‍ പിടികൂടിയത്. കാസര്‍കോട്ടുകാരായ രണ്ടുപേരും അന്ന് പിടിയിലായിരുന്നു. ഇതില്‍ പിടികൂടിയ രണ്ടുപേരും മറ്റൊരാളും ചേര്‍ന്നാണത്രെ സത്താറിനെ ചട്ടഞ്ചാല്‍ ടൗണില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. ഡി.ആര്‍.ഐ അധികൃതര്‍ക്ക് സ്വര്‍ണക്കടത്തുസംഘത്തെക്കുറിച്ചുള്ള വിവരം സത്താര്‍ വഴിയാണ് അറിഞ്ഞതെന്ന് ഡി.ആര്‍.ഐയിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെയാണ് തങ്ങളോട് പറഞ്ഞതെന്നായിരുന്നു സ്വര്‍ണക്കടത്ത് സംഘം സത്താറിനോട് പറഞ്ഞത്. തന്റെയും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും അക്രമികളെ ഉടന്‍ പിടികൂടണമെന്നുമാവശ്യപ്പെട്ടാണ് സത്താര്‍ പോലീസില്‍ പരാതിനല്‍കിയത്.
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Advertisement:
മംഗലാപുരം വിമാനത്താവളം വഴി കൊണ്ടുവന്ന തങ്ങളുടെ സ്വര്‍ണ്ണക്കടത്ത് വിവരം ഡി.ആര്‍.ഐക്ക് ചോര്‍ത്തിക്കൊടുത്തത് സത്താറെന്ന് ആരോപിച്ചും പിടികൂടിയ മുഴുവന്‍ സ്വര്‍ണത്തിന്റെ വിലയും തങ്ങള്‍ക്കുണ്ടായ നഷ്ടവുമടക്കം രണ്ട് കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടുമാണ് പീഡനവും ഭീഷണിയുമെന്ന് സത്താര്‍ പരാതിയില്‍ പറയുന്നു. അക്രമികള്‍ വഴിയില്‍ വെച്ച് മര്‍ദിക്കുകയും ആയുധങ്ങളുമായി തന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നതായും സത്താര്‍ പറയുന്നു.

Keywords: Kasaragod, Kerala, gold, arrest, Molestation, DYSP
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067