ഗള്‍ഫുകാരന്റെ നഗ്ന ചിത്രമെടുത്ത കേസ്: യുവതിയും യുവാവും അറസ്റ്റില്‍
May 20, 2014, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 20.05.2014) കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ ഗള്‍ഫുകാരനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത കേസില്‍ സ്ത്രീ ഉള്‍പെടെ രണ്ട്‌പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാറക്കട്ടയില്‍ താമസിക്കുന്ന ചൂരിയിലെ ഉവൈസ് (22), ഉദുമ മാങ്ങാട്ടെ ഷമീന (25) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ കാസര്‍കോട് ടൗണില്‍ വെച്ച് സി.ഐ ജേക്കബും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ സ്ത്രീ ഉള്‍പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിത്താരി മുക്കൂട് കീക്കാനത്തെ അര്‍ഷാദ് (25), മുക്കൂട് കാരക്കുന്നിലെ അബ്ദുര്‍ റഹ്മാന്‍ എന്ന അണ്ണന്‍ (32), തൃക്കരിപ്പൂര്‍ പരത്തിച്ചാലിലെ നസീദ (32) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഏപ്രില്‍ 24ന് ഉച്ചയ്ക്ക് ചിത്താരിയിലെ ഗള്‍ഫുകാരനെ ചൗക്കി സി.പി.സി.ആര്‍ഐയ്ക്ക് അടുത്ത ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി ഏഴംഗസംഘം നഗ്‌നചിത്രമെടുക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്. വീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ നഗ്‌നനാക്കിയ ശേഷം സംഘത്തിലെ ഒരു യുവതിയാണ് മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തത്.
നഗ്‌നഫോട്ടോ കാട്ടി ഗള്‍ഫുകാരന്റെ കൈവശമുണ്ടായിരുന്ന 17,000 രൂപയും 3,000 രൂപയുടെ വാച്ചും അരലക്ഷം രൂപയുടെ മൊബൈല്‍ ഫോണും അന്ന് തട്ടിയെടുത്തിരുന്നു. വീണ്ടും 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയും തുക തന്റെ കൈവശം ഇല്ലെന്ന് അറിയിച്ചപ്പോള്‍ ഏഴ് ലക്ഷം രൂപ നല്‍കാന്‍ ധാരണയായി. യുവാവ് പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം അര്‍ഷാദും അബ്ദുര്‍ റഹ്മാനും പണംവാങ്ങാനായി എത്തിയപ്പോള്‍ സമീപം ഒളിച്ചിരുന്ന പോലീസ് സംഘം ഇരുവരേയും പിടികൂടുകയായിരുന്നു. ഗള്‍ഫുകാരന്റെ മൊബൈല്‍ ഫോണിലേക്ക് മിസ്ഡ് കോളടിച്ച് പരിചയപ്പെട്ടാണ് ചൗക്കി സി.പി.സി.ആര്‍.ഐക്കടുത്ത വീട്ടിലേക്ക് യുവതി ക്ഷണിച്ചത്.
യുവതിക്കൊപ്പമുള്ള തന്റെ ഫോട്ടോയെടുത്തത് സൂത്രധാരിയായ മാങ്ങാട്ടെ ഷമീനയാണെന്ന് ഗള്‍ഫുകാരന്‍ മൊഴി നല്‍കിയിരുന്നു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്.
Related News:
ഗള്‍ഫുകാരനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രമെടുത്തകേസില് യുവതി ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍
തിങ്കളാഴ്ച രാവിലെ കാസര്‍കോട് ടൗണില്‍ വെച്ച് സി.ഐ ജേക്കബും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ സ്ത്രീ ഉള്‍പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിത്താരി മുക്കൂട് കീക്കാനത്തെ അര്‍ഷാദ് (25), മുക്കൂട് കാരക്കുന്നിലെ അബ്ദുര്‍ റഹ്മാന്‍ എന്ന അണ്ണന്‍ (32), തൃക്കരിപ്പൂര്‍ പരത്തിച്ചാലിലെ നസീദ (32) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഉവൈസ് |
ഏപ്രില്‍ 24ന് ഉച്ചയ്ക്ക് ചിത്താരിയിലെ ഗള്‍ഫുകാരനെ ചൗക്കി സി.പി.സി.ആര്‍ഐയ്ക്ക് അടുത്ത ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി ഏഴംഗസംഘം നഗ്‌നചിത്രമെടുക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്. വീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ നഗ്‌നനാക്കിയ ശേഷം സംഘത്തിലെ ഒരു യുവതിയാണ് മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തത്.
നഗ്‌നഫോട്ടോ കാട്ടി ഗള്‍ഫുകാരന്റെ കൈവശമുണ്ടായിരുന്ന 17,000 രൂപയും 3,000 രൂപയുടെ വാച്ചും അരലക്ഷം രൂപയുടെ മൊബൈല്‍ ഫോണും അന്ന് തട്ടിയെടുത്തിരുന്നു. വീണ്ടും 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയും തുക തന്റെ കൈവശം ഇല്ലെന്ന് അറിയിച്ചപ്പോള്‍ ഏഴ് ലക്ഷം രൂപ നല്‍കാന്‍ ധാരണയായി. യുവാവ് പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം അര്‍ഷാദും അബ്ദുര്‍ റഹ്മാനും പണംവാങ്ങാനായി എത്തിയപ്പോള്‍ സമീപം ഒളിച്ചിരുന്ന പോലീസ് സംഘം ഇരുവരേയും പിടികൂടുകയായിരുന്നു. ഗള്‍ഫുകാരന്റെ മൊബൈല്‍ ഫോണിലേക്ക് മിസ്ഡ് കോളടിച്ച് പരിചയപ്പെട്ടാണ് ചൗക്കി സി.പി.സി.ആര്‍.ഐക്കടുത്ത വീട്ടിലേക്ക് യുവതി ക്ഷണിച്ചത്.
ഷമീന |
Related News:
ഗള്‍ഫുകാരനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രമെടുത്തകേസില് യുവതി ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍
Keywords : Kasaragod, Kerala, Arrest, Police, Investigation, Mangad, Uwais, Shameena, Gulf, Photo.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233