city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷമീന 2 വര്‍ഷം മുമ്പത്തെ ഖത്തര്‍ വ്യവസായിയുടെ വീട്ടിലെ മോഷണക്കഥയിലെ നായിക

കാസര്‍കോട്: (www.kasargodvartha.com 21.05.2014) ചിത്താരി ഗള്‍ഫുകാരനെ നഗ്ന ചിത്രമെടുത്ത് ഏഴ് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ സൂത്രധാരിയായ ഷമീന രണ്ട് വര്‍ഷം മുമ്പ് ഉദുമ പള്ളത്തെ ഖത്തര്‍ വ്യവസായിയുടെ വീട്ടില്‍ നിന്നും 14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കാണാതായ മോഷണ കേസിലെ നായികയാണെന്ന് വ്യക്തമായി.

വളരെ നാടകീയതയും ദുരൂഹതയും നിറഞ്ഞ ഈ കേസില്‍ അന്ന് പിടിയിലായ ഷമീന പിന്നീട് പുറത്തിറങ്ങിയിരുന്നു. ഇതിന് ശേഷമാണ് ബ്ലാക്ക്‌മെയിലിംഗ് സംഘത്തോടൊപ്പം ചേരുകയും സൂത്രധാരനായ ഉവൈസ്് ഉള്‍പെടെയുള്ളവരുമായി ചേര്‍ന്ന് പണം തട്ടുന്നതില്‍ പങ്കാളിയുമായത്.
ഷമീന 2 വര്‍ഷം മുമ്പത്തെ ഖത്തര്‍ വ്യവസായിയുടെ വീട്ടിലെ മോഷണക്കഥയിലെ നായിക

2011 ജൂലൈ 10 നാണ് ഖത്തര്‍ വ്യവസായിയും കുടുംബവും ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ വീട്ടില്‍ നിന്നും വജ്രാഭരണം ഉള്‍പെടെയുള്ള മുതലുകള്‍ തട്ടിയെടുത്തത്. മാങ്ങാട് കൂളിക്കുന്നിലെ കാമുകനുമായി ചേര്‍ന്നാണ് ഷമീന ഖത്തര്‍ വ്യവയാസിയുടെ വീട്ടില്‍ നിന്നും അന്ന് സ്വര്‍ണം തട്ടിയെടുത്തത്.

ഖത്തര്‍ വ്യവസായിയുടെ വീട്ടില്‍ നിന്നും കവര്‍ന്ന സ്വര്‍ണം സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ജൂലൈ 12ന് ഷമീന താമസിക്കുന്ന മാങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു.

ഗള്‍ഫുകാരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ നേരത്തെ ചിത്താരി മുക്കൂട് കീക്കാനത്തെ അര്‍ഷാദ് (25), മുക്കൂട് കാരക്കുന്നിലെ അബ്ദുര്‍ റഹ്മാന്‍ എന്ന അണ്ണന്‍ (32), തൃക്കരിപ്പൂര്‍ പരത്തിച്ചാലിലെ നസീദ (32) എന്നിവര്‍ അറസ്റ്റിലായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
നിന്നുകൊണ്ട് പ്രസവം; നവജാത ശിശു തറയിലിടിച്ച് മരിച്ചു

Related News: 
ഷമീനയും കൂട്ടാളികളും നഗ്ന ചിത്രമെടുത്ത് 50 ഓളം പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി സൂചന


Keywords : Kasaragod, Arrest, Case, Robbery, Chithari, Gold, Shameena, Uwais, Arshad, Abdul Rahman, Naseeda. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia