city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കളയിലെ അനാശാസ്യ കേന്ദ്രം: സൂത്രധാരി അറസ്റ്റില്‍, പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി

ചെര്‍ക്കള: (www.kasargodvartha.com 15.05.2014) ചെര്‍ക്കള കെ.കെ.പുറത്തെ ക്വാര്‍ട്ടേഴ്‌സ് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള ഭാസ്‌ക്കര നഗറിലെ സുഹാസിനി എന്ന സുമ(32)യെയാണ് കാസര്‍കോട് സി. ഐ. ജേക്കബ്ബിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകിട്ട് അറസ്റ്റു ചെയ്തത്.

പാവപ്പെട്ട പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു കൊണ്ടു പോയി പ്രമാണിമാരുള്‍പ്പെടെ പല പ്രമുഖര്‍ക്കും കാഴ്ചവെച്ചുവെന്ന കേസില്‍ പ്രതിയായ സുമ ഒളിവില്‍ കഴിയുകയായിരുന്നു. സുമയില്‍ നിന്നു പ്രമുഖരുള്‍പ്പെടെയുള്ള നിരവധി പേരുടെ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഇവരെ പ്രതികളാക്കുന്ന കാര്യം പരിഗണനയിലാണെന്നും ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. മാര്‍ച്ച് 22ന് വിദ്യാനഗര്‍ എസ്.ഐ. ലക്ഷ്മണന്റെ നേതൃത്വത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ റെയ്ഡ് നടത്തി പാലക്കുന്ന്, കരിപ്പോടിയിലെ വിമല്‍ കുമാര്‍(27), മായിപ്പാടി സ്വദേശിനിയായ 21 കാരി എന്നിവരെ പിടികൂടിയിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുകാരിയായ സുഹാസിനി മുങ്ങുകയായിരുന്നു. ഒളിവിലായിരുന്ന സുഹാസിനി പാലക്കുന്ന്, ഉദുമ, നാലാംവാതുക്കല്‍, പൊവ്വല്‍, മൂലടുക്കം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചെര്‍ക്കളയിലെ അനാശാസ്യ കേന്ദ്രം: സൂത്രധാരി അറസ്റ്റില്‍, പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി
File Photo
സുഹാസിനി പേരുകള്‍ വെളിപ്പെടുത്തിയതോടെ പല പ്രമാണിമാരും അങ്കലാപ്പിലായിരിക്കുകയാണ്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബിജെപിയില്‍ മോഡി യുഗം; അദ്വാനിക്കും സുഷമ സ്വരാജിനും സ്ഥാനമില്ല?

Keywords:  Malayalam News, Kasaragod, Cherkala, sex-racket, sex-mafia, Sex scandal, Arrest, Police, Girl, Women, Sex racket in Cherkala: Accused arrested.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia