കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പ്രവേശിക്കുന്നത് നിര്‍ത്തി വെച്ചു
May 3, 2014, 11:57 IST
കാസര്‍കോട്: (www.kasargodvartha.com 03.05.2014) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് സ്വകാര്യ ബസുകള്‍ പ്രവേശിക്കുന്നത് നിര്‍ത്തി വെച്ചു. രണ്ട് വര്‍ഷമായി ബസ് സ്റ്റാന്‍ഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായതോടെയാണ് ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡിനെ ബഹിഷ്ക്കരിച്ചിരിക്കുന്നത്.
സ്വകാര്യ ബസുകളോട് അനുഭാവം പ്രകടിപ്പിച്ച് കെ.എസ്.ആര്.ടി.സി ബസുകളും ബസ് സ്റ്റാന്‍ഡില്‍ കയറുന്നില്ല. ഇത് സൂചന സമരമാണെന്നും നഗരസഭ അധികൃതര്‍ കണ്ണ് തുറന്നില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് സ്വകാര്യ ബസുകള്‍ നിര്‍ത്തി വെക്കുമെന്നും ബസ് ഒണേഴ്സ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് പി.എ മുഹമ്മദ് കുഞ്ഞി പറഞ്ഞു.
രണ്ട് വര്‍ഷമായി നഗരസഭയോട് ബസ് സ്റ്റാന്‍ഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും പുറത്തേക്ക് കടക്കുന്ന ഭാഗത്തുമാണ് കൂടുതലും ടാറിങ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.

Keywords : Protest, New Bus Stand, Entry, Bus Owners, Kasaragod, Kerala, Road.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067