വൃദ്ധമാതാവിനെ ട്രെയിനില്‍ വെച്ച് കാണാതായി
May 3, 2014, 16:57 IST
കാസര്‍കോട്: (www.kasargodvartha.com 03.05.2014) മുംബൈയില്‍ നിന്നും ആലുവയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന വൃദ്ധമാതാവിനെ കാണാതായതായി പരാതി. ശനിയാഴ്ച രാവിലെ നേത്രാവതി എക്‌സ്പ്രസിലാണ് സംഭവം. ആലുവാ സ്വദേശിനി മറിയാമ്മയെ(80) ആണ് കാണാതായത്.
ഇതുസംബന്ധിച്ച് മകന്‍ രാജന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈയില്‍ താമസിക്കുന്ന മകന്‍ രാജനോടും കുടുംബത്തോടൊപ്പമാണ് മറിയാമ്മ താമസിച്ചിരുന്നത്. മുംബൈയില്‍ നിന്നും നാട്ടിലേക്ക് വരാനായി പനവേലില്‍ നിന്നും നേത്രാവതി എക്‌സ്പ്രസില്‍ കയറിയതാണ് കുടുംബം.
എന്നാല്‍ ട്രെയിന്‍ മംഗലാപുരത്തുനിന്നും കാസര്‍കോട്ടെത്തിയപ്പോഴേക്കും മറിയാമ്മയെ
കാണാതാവുകയായിരുന്നു.എല്ലാ കോച്ചുകളിലും പരിശോധിച്ചെങ്കിലും മറിയാമ്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതേതുടര്‍ന്ന് രാജനും കുടുംബവും കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലിറങ്ങി കാസര്‍കോട്ടെത്തി റെയില്‍വേ പോലീസിന് പരാതി നല്‍കുകയായിരുന്നു. ട്രെയിനില്‍ വിശദമായി പരിശോധന നടത്താന്‍ റെയില്‍വേ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഇതുസംബന്ധിച്ച് മകന്‍ രാജന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈയില്‍ താമസിക്കുന്ന മകന്‍ രാജനോടും കുടുംബത്തോടൊപ്പമാണ് മറിയാമ്മ താമസിച്ചിരുന്നത്. മുംബൈയില്‍ നിന്നും നാട്ടിലേക്ക് വരാനായി പനവേലില്‍ നിന്നും നേത്രാവതി എക്‌സ്പ്രസില്‍ കയറിയതാണ് കുടുംബം.
എന്നാല്‍ ട്രെയിന്‍ മംഗലാപുരത്തുനിന്നും കാസര്‍കോട്ടെത്തിയപ്പോഴേക്കും മറിയാമ്മയെ
കാണാതാവുകയായിരുന്നു.എല്ലാ കോച്ചുകളിലും പരിശോധിച്ചെങ്കിലും മറിയാമ്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതേതുടര്‍ന്ന് രാജനും കുടുംബവും കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലിറങ്ങി കാസര്‍കോട്ടെത്തി റെയില്‍വേ പോലീസിന് പരാതി നല്‍കുകയായിരുന്നു. ട്രെയിനില്‍ വിശദമായി പരിശോധന നടത്താന്‍ റെയില്‍വേ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read:
സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല: വയലാര്‍രവി
Keywords: Old woman missing in train, Kasaragod, Mumbai, Family, Complaint, Son, Kanhangad, Railway station, Kerala.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067