city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൈസൂരില്‍ അപകടത്തില്‍പെട്ടത് തൊക്കോട്ട് താമസിക്കുന്ന മലയാളി കുടുംബം

മംഗലാപുരം: (www.kasargodvartha.com 14.05.2014) മൈസൂര്‍ പെരിയപട്ടണത്തിനടുത്ത് ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവര്‍ മംഗലാപുരം തൊക്കോട്ട് താമസിക്കുന്ന മലയാളി കുടുംബങ്ങളില്‍പെട്ടവരാണെന്ന് തിരിച്ചറിഞ്ഞു. രണ്ട് കുടുംബങ്ങളിലെ ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചതെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. അപകടത്തില്‍ 10 പേര്‍ മരിച്ചതായി വിവരമുണ്ടെങ്കിലും ഒമ്പത് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പതിനൊന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ മംഗലാപുരത്തേയും മൈസൂരിലേയും ആശുപത്രികളില്‍ ചികിത്സയിലാണ്.

മൈസൂരില്‍ അപകടത്തില്‍പെട്ടത് തൊക്കോട്ട് താമസിക്കുന്ന മലയാളി കുടുംബം
Shafun, Ameer, Safeeda and Esham
ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ അടക്കം മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരണപ്പെട്ടതെന്നാണ് വിവരം. ടെമ്പോ ട്രാവലറില്‍ തൊക്കോട്ടെ അമീര്‍ (55), ഭാര്യ അഫ്‌സ (54), ഇവരുടെ മകള്‍ ഫൗസിയ (27), ഫൗസിയയുടെ ഭര്‍ത്താവ് ഇഖ്ബാല്‍ (31), ഇവരുടെ മക്കളായ ഇശാം (ഏഴ്), ഇശാന്‍ (നാല്), അഫ്‌സയുടെ സഹോദരന്‍ ആരിഫ് (19), മുഹമ്മദ് (40), ഭാര്യ സീനത്ത് (31), ഇവരുടെ മക്കളായ ശംന (ഒമ്പത്) സഫീദ (ഏഴ്), ശാഫുന്‍ (ഒന്നര), സീനത്തിന്റെ സഹോദരിമാരായ ബുഷ്‌റ (35), റസിയ, ബുഷ്‌റയുടെ മകള്‍ സഫ (രണ്ട്), റസിയയുടെ മക്കളായ ഹഫീസ, ഇഫാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

ഇവരില്‍ അമീര്‍, ഇശാം, സീനത്ത്, സഫീദ, ശാഫുന്‍ എന്നിവര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഇവര്‍ സഞ്ചരിച്ച ടെമ്പോട്രാവലര്‍ അമിതവേഗതയില്‍വന്ന ഗ്യാസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ മുത്തുപേട്ട ദര്‍ഗ സന്ദര്‍ശിച്ച് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ടെമ്പോട്രാവലര്‍ ഭാഗികമായി തകര്‍ന്നു. അപകടത്തില്‍ പെരിയപട്ടണംപോലീസ് കേസെടുത്തു. അപകടവാര്‍ത്ത നാടിനെ നടുക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Accidental Death, Malayalees, Mysore, Accident, Obituary, Injured, Family, Tempo Traveller, Hospital.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia