city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും

തിരുവനന്തപുരം: (www.kasargodvartha.com 26.05.2014) തിരുവനന്തപുരം പിരപ്പന്‍കോട് നടന്ന സംസ്ഥാന ജൂനിയര്‍-സബ് ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ ഷിപ്പില്‍ കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിക്ക് അഞ്ച് സ്വര്‍ണമെഡലും ഒരു വെള്ളിമെഡലും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും.

എറണാകുളത്തെ ഗ്ലോബല്‍ പബ്ലിക്ക് സ്‌ക്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനിയും ദുബൈയിലെയും കൊച്ചിയിലേയും പ്രമുഖ വ്യവസായ സംരംഭമായ ഇന്‍കാല്‍ വെഞ്ചേര്‍സിന്റെ ഡയരക്ടറുമായ മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍ നിസാറിന്റെ മകളുമായ ലിയാന ഫാത്വിമ(10)യാണ് ഈ നേട്ടം കൈവരിച്ചത്.
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും
മെയ് 22ന് ആരംഭിച്ച് 25ന് സമാപിച്ച മത്സരത്തില്‍ 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ ഇന്റിവീജ്വല്‍ മെഡലെ, 4x50 മീറ്റര്‍ റിലെ മെഡലെ, 50 മീറ്റര്‍ റിലെ എന്നിവയിലാണ് ലിയാന സ്വര്‍ണം നേടിയത്. ഫ്രീ സറ്റൈല്‍ മത്സരത്തിലാണ് വെള്ളി. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ മത്സരത്തിലാണ് മുന്‍കാല റെക്കാര്‍ഡ് മറികടന്നു കൊണ്ടുള്ള വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്.

1996ലെ 40.27 സെക്കന്‍ഡാണ്  38.05 സെക്കന്‍ഡ് കൊണ്ട് ലിയാന തകര്‍ത്തത്.
എറണാകുളത്ത് കുടുംബസമേതം താമസിക്കുന്ന ഉമര്‍ നിസാറിന്റെ മൂത്ത മകള്‍ ജുമാന അമേരിക്കയിലെ നാസ പഠന സംഘത്തിലെ അംഗമായിരുന്നു. ജുമാന ഗ്ലോബല്‍ സ്‌ക്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. 

സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും
ജൂണ്‍ 25, 26 തിയതികളില്‍ മധ്യപ്രദേശിലെ ഇംഫാലില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ലിയാന. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തു നടന്ന സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ലിയാനയ്ക്ക് ഒന്നുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവും ലഭിച്ചിരുന്നു. ഗോവയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനവും ലിയാനയ്ക്ക് ലഭിച്ചിരുന്നു. ഇത്തവണ സംസ്ഥാനത്തെ മികവ് ദേശീയ തലത്തിലും കാഴ്ച വെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചു താരം. ചേച്ചിയെപ്പോലെ പഠനത്തിലും മിടുക്കിയാണ് ലിയാന.

പിതാവ് ഉമര്‍ നിസാറും മാതാവ് റാഹിലയും തന്നെയാണ് മക്കളുടെ നേട്ടങ്ങള്‍ക്കു പിന്നിലെ ചാലക ശക്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords : Kasaragod, Swimming, winner, Melparamba, Sports, Liyana, Championship, Ernakulam Global public School. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia