സുതാര്യകേരളം തുണയായി; ജോസഫിന്റെ ലോട്ടറി സ്റ്റാള്‍ കലക്ടര്‍ ഉദ്ഘാടനം ചെയ്തു
May 2, 2014, 16:15 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2014) സുതാര്യ കേരളം തുണയേകിയ പെരിയ കാഞ്ഞിരടുക്കത്തെ ജോസഫിന്റെ ഭാഗ്യക്കുറിസ്റ്റാള്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ആദ്യവില്‍പന നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. പി.എം അഗസ്റ്റിന്‍ ആദ്യടിക്കറ്റ് ഏറ്റുവാങ്ങി. എബ്രഹാം തോണക്കര, ജോസഫ് പൈനാപ്പളളി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് മെമ്പര്‍ ഓമനാ ജോണ്‍സണ്‍ സ്വാഗതവും ജോസഫ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.
വൃക്കരോഗിയായ കല്ല്യോട് കാഞ്ഞിരടുക്കത്തെ ജോസഫ് അഗസ്റ്റിന്‍ രണ്ടു വര്‍ഷമായി ഡയാലിസിസ് നടത്തിവരികയാണ്. സിവില്‍ സ്റ്റേഷനിലും പരിസരങ്ങളിലും ലോട്ടറി വില്‍പന നടത്തിയാണ് ജോസഫ് ചികിത്സയ്ക്കും, ഉപജീവനത്തിനും തുക കണ്ടെത്തുന്നത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര കേന്ദ്രമായ സുതാര്യകേരളം ജില്ലാ സെല്ലില്‍ നല്‍കിയ പരാതി കാസര്‍കോട് ജില്ലാ പഞ്ചായത്ത് ദേശീയവികലാംഗ പുനരധിവാസ പദ്ധതിക്ക് കൈമാറുകയായിരുന്നു. 81,000 രൂപയുടെ ലോട്ടറി സ്റ്റാളാണ് എന്‍.പി.ആര്‍.പി.സി അനുവദിച്ചത്.

Keywords : Kasaragod, Kerala, District Collector, Inauguration, Lottery, Joseph, Stall.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067