city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബീച്ച് പാര്‍ക്കില്‍ പെണ്‍കുട്ടിയുടെ ചെവി കുതിര കടിച്ചെടുത്തു

ബേക്കല്‍: (www.kasargodvartha.com 12.05.2014) പള്ളിക്കര ബീച്ച് പാര്‍ക്കില്‍ പെണ്‍കുട്ടിയുടെ ചെവി കുതിര കടിച്ചു പറിച്ചു. അജാനൂര്‍ പള്ളത്തുങ്കാലിലെ ഗള്‍ഫുകാരന്‍ കുഞ്ഞികൃഷ്ണന്റെ നാല് വയസുള്ള  മകള്‍ കൃഷ്ണ പ്രിയയുടെ ചെവിയാണ് കുതിര കടിച്ചു പറിച്ചെടുത്തത്.

കുഞ്ഞികൃഷ്ണനും ഭാര്യ സീമയും മകള്‍ കൃഷ്ണ പ്രിയയും ഞായറാഴ്ച വൈകീട്ടാണ് പാര്‍ക്കിലെത്തിയത്. പാര്‍ക്കിലെ കാഴ്ച കണ്ട് നടക്കുമ്പോഴാണ് കയറൂരി വിട്ട കുതിര ഇവരുടെ അടുത്തെത്തിയത്. കൃഷ്ണ പ്രിയയുടെ മുടിയില്‍ മുലപ്പൂവ് ചെവി മറഞ്ഞ നിലയില്‍ ചൂടിയിരുന്നു. മുല്ലപ്പു കണ്ട കുതിര ഇത് കടിച്ചെടുക്കുകയായിരുന്നു. ഇതിനിടയിലാണ് ചെവിയുടെ ഒരു ഭാഗവും പറിഞ്ഞു പോയത്. 

ഉടന്‍ തന്നെ പാര്‍ക്കിലെ ജീവനക്കാര്‍ സ്വകാര്യ ആശപത്രയിലും പിന്നീട് മംഗലാപുരം എ.ജെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൃഷ്ണ പ്രിയയ്ക്ക് പ്ളാസ്റ്റിക്ക് സര്‍ജറി നടത്തും. ലീവിന് നാട്ടില്‍ വന്ന കുഞ്ഞികൃഷ്ണന്‍ അടുത്ത ആഴ്ച്ച ഗള്‍ഫിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പ് കുടുംബത്തോടൊപ്പ പാര്‍ക്കില്‍ ഉല്ലാസ യാത്രയ്‌ക്കെത്തിയതായിരുന്നു. 

ബീച്ച് പാര്‍ക്കില്‍ പെണ്‍കുട്ടിയുടെ ചെവി കുതിര കടിച്ചെടുത്തുപാര്‍ക്ക് ഏറ്റടുത്ത് നടത്തുന്നവര്‍ മംഗലാപുരം ആശുപത്രിയിലെത്തി എല്ലാകാര്യങ്ങളും ചെയ്തുകൊടുത്തു. കരാര്‍ അടിസ്ഥാനത്തിലാണ് കുതിരയെ പാര്‍ക്കിലത്തിച്ചത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബംഗാളില്‍ തൃണമുല്‍സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 13 പേര്‍ക്ക് പരിക്ക്
Keywords: Bekal Beach Park, Pallikkare, Kasaragod, Ear, Horse, Girl, Gulf, Mangalore Hospital, Private Hospital, Flower, Plastic Surgery, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia