city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാശത്തിനിടയിലും കനിവായി മഴ, ജലക്ഷാമത്തിന് വിരാമം

കാസര്‍കോട്: (www.kasargodvartha.com 08.05.2014)  വര്‍ധിച്ച ചൂടിനും കുടിവെള്ള ക്ഷാമത്തിനും ആശ്വാസം പകര്‍ന്ന് മഴ കനത്തു. മിന്നലും കാറ്റും  പരക്കെ നാശം വിതച്ചുവെങ്കിലും മഴയില്‍ മണ്ണും മനസ്സും കുളിര്‍ത്തതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍.

കത്തുന്ന വേനലില്‍ ചത്തു മലച്ചിരുന്ന പുഴകള്‍ മൃതസഞ്ജീവനി കിട്ടിയതു പോലെ പുനര്‍ജനിച്ച്, നിറഞ്ഞ്, തെളിഞ്ഞൊഴുകുകയാണ്. തോടുകളും കുളങ്ങളും ജലസമൃദ്ധമായി. താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്.

പറമ്പിലും പാടത്തും പുല്ലും ചെടികളും കണ്ണുമിഴിക്കുന്നു.  തകരവിത്തുകള്‍ മണ്ണുപിളര്‍ന്ന്, തൊഴുകൈയ്യോടെ വിണ്ണിനെ നോക്കുന്നു. കാറ്റിലും മിന്നലിലും ആള്‍ നാശവും കൃഷി നാശവും വീടു നാശവും മറ്റും സംഭവിച്ചതിന്റെ വേദനയ്ക്കിടയിലും മഴയുടെ കുളിരില്‍ ആനന്ദം കൊള്ളുകയാണ് നാട്.

അപ്രതീക്ഷിതമായി വന്ന കനത്ത മഴയെ ഉള്‍ക്കൊള്ളാനാകാതെ നഗരങ്ങള്‍  മലിനജലം കെട്ടിനിന്നു വൃത്തിഹീനമായി. ഓവുചാലുകള്‍ അടഞ്ഞുകിടന്നതും നഗരമാലിന്യങ്ങള്‍ കുത്തിയൊലിച്ചതും ആണ്  വിനയായത്.

നാശത്തിനിടയിലും കനിവായി മഴ,  ജലക്ഷാമത്തിന് വിരാമംവിറകുകള്‍ ശേഖരിച്ചു വെക്കാത്തതിന്റെയും തേങ്ങ പറിക്കാന്‍ കഴിയാത്തതിന്റെയും കൊപ്ര ആട്ടി എണ്ണയാക്കാന്‍ കഴിയാത്തതിന്റെയും മറ്റും ആവലാതിയിലാണ് ഗ്രാമീണജനങ്ങളെങ്കിലും ഇത് കാലവര്‍ഷം തുടങ്ങിയതല്ലെന്നും രണ്ടുനാള്‍ കഴിഞ്ഞാല്‍ മാനം തെളിയുമെന്നും ഉള്ള പ്രതീക്ഷ അവരില്‍ ആശ്വാസം പകരുന്നു.

വേനല്‍ക്കാലത്തു തന്നെ തകര്‍ന്ന് തരിപ്പണമായ റോഡുകള്‍ മഴ വന്നതോടെ തോടായി മാറിയ
കാഴ്ചയാണ് പലേടത്തും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
സി.പി.എമ്മില്‍ വീണ്ടും ലൈംഗികാരോപണം, ഉന്നത നേതാവിനെ പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി

Keywords:  Kasaragod, Rain, Road, River, Villagers, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia