city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് പി. കരുണാകരന് ഹാട്രിക് ജയം; ആശ്വാസം

കാസര്‍കോട്: (www.kasargodvartha.com 16.05.2014) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. കരുണാകരന്‍ ഹാട്രിക്ക് ജയം നേടി. പക്ഷെ ഭൂരിപക്ഷം 64425ല്‍ നിന്ന് 6921 വോട്ടുകളായി ചുരുങ്ങി. ആദ്യതവണ അദ്ദേഹത്തിന് ഒരുലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. പിന്നീടുള്ള മത്സരങ്ങളില്‍ അത് കുറഞ്ഞുവരികയായിരുന്നു. വോട്ടെണ്ണെല്‍ ആരംഭിച്ചപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് അല്‍പസമയം ലീഡ്‌ചെയ്തുവെങ്കിലും പിന്നീട് നാമമാത്രമായ വോട്ടുകള്‍ക്ക് കരുണാകരന്‍ മുന്നിട്ട് നില്‍ക്കുകയും ഒടുവില്‍ അത് വിജയത്തില്‍ കലാശിക്കുകയുമായിരുന്നു. 3,84,964 വോട്ടുകളാണ് കരുണാകരന്‍ നേടിയത്.

ടി. സിദ്ദിഖ് 3,78,043 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ 1,72,826 വോട്ടുകളും നേടി. കന്നിയങ്കത്തിനിറങ്ങിയ എസ്.ഡി.പി.ഐയുടെ എന്‍.യു അബ്ദുല്‍ സലാം 9,713 വോട്ടുകള്‍ നേടി കരുത്ത് തെളിയിച്ചു. 6,103 നിഷേധ വോട്ടുകളാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്.

ആം ആദ്മി സ്ഥാനാര്‍ത്ഥി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ 4,996 വോട്ടുകളും, സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. മനോഹരന്‍ 4,194 വോട്ടുകളും ബി.എസ്.പി സ്ഥാനാര്‍ത്ഥി ബഷീര്‍ ആലടി 3,104 വോട്ടുകളും നേടി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ കെ.കെ അശോകന്‍ 3,057 വോട്ടുകളും ഗോത്രമൂപ്പന്‍ നെല്ലിക് 2,655 വോട്ടുകളും പി.കെ രാമന്‍ 1,222 വോട്ടുകളും കരുണാകരന്‍ പയ്യംങ്കാപ്പ് 1,002 വോട്ടുകളും അബൂബക്കര്‍ സിദ്ദീഖ് 880 വോട്ടുകളും കരുണാകരന്‍ കളിപ്പുര 824 വോട്ടുകളും നേടി.

കാസര്‍കോട്ട് പി. കരുണാകരന് ഹാട്രിക് ജയം; ആശ്വാസം

ഇത്തവണ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ 12,40,460 വോട്ടര്‍മാരില്‍ വോട്ട് ചെയ്തവര്‍ 9,73,592 പേര്‍ (78.49%). ഇത് കൂടാതെ 4,458 പേര്‍ക്ക് തപാല്‍ വോട്ടവകാശവും ഉണ്ട്. ഏപ്രില്‍ 10 ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ 4,59,280 പുരുഷന്‍മാരും 5,14,312 സ്ത്രീകളും സമ്മതിദാനവകാശം വിനിയോഗിച്ചു. വോട്ട് ചെയ്തവരുടെ കണക്ക് നിയമസഭാമണ്ഡലം ആകെ ശതമാനം എന്ന ക്രമത്തില്‍ ചുവടെ  ചേര്‍ക്കുന്നു. മഞ്ചേശ്വരം 135956, 71.35% കാസര്‍കോട് 124940, 72.59% ഉദുമ 141485, 76.95% കാഞ്ഞങ്ങാട് 151370, 79.44% തൃക്കരിപ്പൂര്‍ 145915, 81.82% പയ്യന്നൂര്‍ 138701, 84.31% കല്ല്യാശ്ശേരി 135225, 81.32%.

2009 ലെ  പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 11,13,954 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇവരില്‍ 8,47,491  പേര്‍ വോട്ട് ചെയ്തിരുന്നു (76.07%)  ഇതില്‍ 3,85,552 (45.51%) വോട്ട് നേടി പി. കരുണാകരന്‍ (സി.പി.എം) 67,427 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. 3,21,095 (37.91%) വോട്ട് നേടിയ ഷാഹിദാ കമാല്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) രണ്ടാം സ്ഥാനത്തും 1,25,.482 (14.81%) വോട്ട് നേടി കെ. സുരേന്ദ്രന്‍ (ബി.ജെ.പി) മൂന്നാം സ്ഥാനത്തും എത്തി.

കാസര്‍കോട്ട് പി. കരുണാകരന് ഹാട്രിക് ജയം; ആശ്വാസംഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് മൊത്തം 14 സ്ഥാനാര്‍ത്ഥികളാണുളളത്. ഇവരില്‍ ആരുമല്ലെന്ന കോളവും ഇതാദ്യമായി ഏര്‍പ്പെടുത്തിയിരുന്നു. 2009 ല്‍ ഏഴ് പേരാണ് കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ചത്. ലോക്‌സഭാ മണ്ഡലത്തിലെ ഒന്നരലക്ഷത്തിലേറെ വരുന്ന പുതിയ വോട്ടര്‍മാര്‍ ജയപരാജയങ്ങളില്‍ മുഖ്യ പങ്കു വഹിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇത്തവണ തപാല്‍ വോട്ടുകളില്‍ 785 വോട്ടുകള്‍ കരുണാകരന് ലഭിച്ചപ്പോള്‍ സിദ്ദിഖിന് 464 ഉം സുരേന്ദ്രന് 171ഉം അമ്പലത്തറകുഞ്ഞികൃഷ്ണന് 21ഉ കെ.കെ. അശോകന് ഒരു വോട്ടും ലഭിച്ചു. 158 വോട്ടുകള്‍ അസാധുവായി.

കാസര്‍കോട്ട് പി. കരുണാകരന് ഹാട്രിക് ജയം; ആശ്വാസം
കാസര്‍കോട്ട് പി. കരുണാകരന് ഹാട്രിക് ജയം; ആശ്വാസം
കാസര്‍കോട്ട് പി. കരുണാകരന് ഹാട്രിക് ജയം; ആശ്വാസം
കാസര്‍കോട്ട് പി. കരുണാകരന് ഹാട്രിക് ജയം; ആശ്വാസം
കാസര്‍കോട്ട് പി. കരുണാകരന് ഹാട്രിക് ജയം; ആശ്വാസം
കാസര്‍കോട്ട് പി. കരുണാകരന് ഹാട്രിക് ജയം; ആശ്വാസം
കാസര്‍കോട്ട് പി. കരുണാകരന് ഹാട്രിക് ജയം; ആശ്വാസം

Photos: Zubair Pallickal and Niyas Chemnad

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  P. Karunakaran, Kasaragod, Election, Result, Vote, UDF, LDF, BJP, Kerala, Police, Act, Candidate, District Police Chief.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia