വ്യാഴാഴ്ചത്തെ ഹര്‍ത്താല്‍ ജില്ലയെ ബാധിക്കില്ല; ബസുകള്‍ ഓടും, പി.എസ്.സി പരീക്ഷകള്‍ നടക്കും
May 7, 2014, 19:56 IST
കാസര്‍കോട്: (www.kasargodvartha.com 07.05.2014) മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ച ഹര്‍ത്താല്‍ ജില്ലയെ ബാധിക്കില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടില്ല. അത് കൊണ്ട് തന്നെ ജില്ലയില്‍ ജനജീവിതം സാധാരണ നിലയിലായിരിക്കും. സ്വകാര്യ ബസുകള്‍ പതിവ് പോലെ സര്‍വീസ് നടത്തുമെന്ന് ബസ് ഒാണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.
കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തും. വ്യാഴാഴ്ച കാസര്‍കോട്ട് നടക്കുന്ന പി.എസ്.സി പരീക്ഷയ്ക്കും മാറ്റമില്ല. ജില്ലയിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കാര്‍പെന്റര്‍) തസ്തികയില്‍ രാവിലെ 10.30 മുതല്‍ 12.15 വരെ നടത്താന്‍ നിശ്ചയിച്ച ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
സ്വകാര്യ വാഹനങ്ങളും ടാക്‌സി വാഹനങ്ങളും ഓടാനാണ് സാധ്യത. മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി മാത്രം പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആയതിനാല്‍ അത് ജില്ലയെ ബാധിക്കില്ല. ഹര്‍ത്താല്‍ ബാധിക്കുമോ എന്ന് ചോദിച്ച് നിരവധി ഫോണ്‍ കോളുകളാണ് മാധ്യമ ഓഫീസിലേക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളും പതിവ് പോലെ പ്രവര്‍ത്തിക്കും. കടകളും തുറക്കും. ഇടുക്കിയില്‍ മാത്രമാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read:
ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവെച്ചു; ഇടുക്കിയിലൊഴികെ ബസുകള്‍ ഓടും
Keywords: Kasaragod, Harthal, District, Bus, Examination, PSE, Party, Service, Bus Owners Association, KSRTC, Training Department,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067