ബി.ജെ.പി മുന്‍ സംസ്ഥാന ട്രഷറര്‍ കൃഷ്ണാനന്തപൈ അന്തരിച്ചു
May 13, 2014, 11:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.05.2014) ബി.ജെ.പി മുന്‍ സംസ്ഥാന ട്രഷറര്‍ കാഞ്ഞങ്ങാട് മേലാങ്കോട് ലക്ഷ്മി ബാഗിലെ കൃഷ്ണാനന്തപൈ (65) അന്തരിച്ചു. മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 മണിയോടെയായിരുന്നു അന്ത്യം.
അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ കരുത്തരായ നേതാക്കളില്‍ ഒരാളാണ് കൃഷ്ണാനന്തപൈ. ദീര്‍ഘകാലം ബി.ജെ.പി സംസ്ഥാന ട്രഷററായിരുന്നു. കഴിഞ്ഞ തവണയാണ് ട്രഷറര്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. കാഞ്ഞങ്ങാട്ടടക്കം ജില്ലയില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.
മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പുതിയ കോട്ടയിലെ ബി.ജെ.പി ഓഫീസായ മാരാര്‍ജി മന്ദിരത്തില്‍ എത്തിച്ച് പൊതു ദര്‍ശനത്തിന് വെക്കും. അതിന് ശേഷം വീട്ടിലേക്ക് കൊണ്ടു പോകും. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് സമുദായ ശ്മശാനത്തില്‍ നടക്കും.
ഭാര്യ: കെ.പി. വിജയ. മക്കള്‍: ഡോ.മേഘ്‌നപൈ (ലണ്ടന്‍), പ്രാര്‍ത്ഥനാപൈ ( എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ബാംഗ്ലൂര്‍). മരുമകന്‍: ഡോ.സുനില്‍പൈ (ലണ്ടന്‍). സഹോദരങ്ങള്‍: വരദരാജപൈ, ഗുരുദത്ത്‌പൈ (ഇരുവരും കാഞ്ഞങ്ങാട്ടെ വ്യാപാരികള്‍), പത്മ വി.ഷേണായ്, പത്മ ആര്‍.ഷേണായ്, കിഷോരി നായിക്, പരേതയായ താര ഷേണായ്.
Also Read:
സിറിയയില്‍ കുടിവെള്ളമില്ലാതെ 3 ദശലക്ഷം ജനങ്ങള്‍
Keywords: Kanhangad, BJP Leader, Obituary, died, hospital, Krishnanandapai, State Treasurer, Former,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067