city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാടന്‍ കലാ ഗവേഷണ പാഠശാല പുരസ്‌കാരം രാജന്‍ മൊട്ടമ്മലിനും, ഫൈസലിനും, ഷീലാപോളിനും

കാസര്‍കോട്: (www.kasargodvartha.com 15.05.2014) നാടന്‍കലാ ഗവേഷണ പാഠശാലയുടെ രണ്ടാമത് സംസ്ഥാന കലാ - സേവന - ഗ്രന്ഥശ്രേഷ്ഠാ പുരസ്‌ക്കാരം കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കലാശ്രേഷ്ഠ പുരസ്‌കാരത്തിന് രാജന്‍ മൊട്ടമ്മലും സേവന ശ്രേഷ്ഠ പുരസ്‌കാരത്തിന് പി.കെ ഫൈസലും, ഗ്രന്ഥശ്രേഷ്ഠ പുരസ്‌കാരത്തിന് ഷീലാപോള്‍ രാമെച്ചയുമാണ് അര്‍ഹരായത്.

നാടന്‍ കലാ ഗവേഷണ പാഠശാല പുരസ്‌കാരം രാജന്‍ മൊട്ടമ്മലിനും, ഫൈസലിനും, ഷീലാപോളിനും
രാജന്‍ മൊട്ടമ്മല്‍
200 ഓളം എന്‍ട്രികളില്‍ നിന്നാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സിനിമ, നാടന്‍കലകള്‍ എന്നിവ ജനകീയമാക്കാന്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനങ്ങളും സംഭാവനകളും മാനിച്ചാണ് രാജന്‍ മൊട്ടമ്മലിന് കലാശ്രേഷ്ഠാ പുരസ്‌ക്കാരം നല്‍കിയത്. ഹരിജനങ്ങളുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും അടിസ്ഥാനാവശ്യങ്ങള്‍ക്കായി ചെയ്ത പ്രാദേശിക വികസന സഹായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പി.കെ. ഫൈസല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

നാടന്‍ കലാ ഗവേഷണ പാഠശാല പുരസ്‌കാരം രാജന്‍ മൊട്ടമ്മലിനും, ഫൈസലിനും, ഷീലാപോളിനും
പി.കെ ഫൈസല്‍
നാടന്‍പാട്ടുകളും നാടോടി വിജ്ഞാനീയവും കേരളത്തിനകത്തും പുറത്തും പ്രചരിപ്പിക്കുന്നതിനായി ഗ്രന്ഥരചനയും പത്ര മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്ത സംഭാവനകള്‍ മാനിച്ചാണ് ഷീലാപോള്‍ രാമെച്ചക്ക് ഗ്രന്ഥശ്രേഷ്ഠാ പുരസ്‌ക്കാരം.

നാടന്‍ കലാ ഗവേഷണ പാഠശാല പുരസ്‌കാരം രാജന്‍ മൊട്ടമ്മലിനും, ഫൈസലിനും, ഷീലാപോളിനും
ഷീലാ പോള്‍ തോമസ്‌
പ്രശസ്ത ശില്‍പി ശ്യാമശശി രൂപകല്‍പന ചെയ്ത പഞ്ചലോഹ ശില്‍പവും, പ്രശസ്തിപത്രവും, പണക്കിഴിയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. രാഷ്ട്രീയ - സാഹിത്യ - ഫോക്‌ലോര്‍ രംഗത്തെ പ്രമുഖര്‍ മെയ് അവസാനവാരം പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും. ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാര്‍, ആകാശവാണി നിലയം കൊച്ചി മേധാവി ബാലകൃഷ്ണന്‍ കൊയ്യാല്‍, ഫോക്‌ലോര്‍ ഗവേഷകനും എഴുത്തുകാരനുമായ ചന്ദ്രന്‍ മുട്ടത്ത്, കലാഗവേഷകനും എഴുത്തുകാരനുമായ വത്സന്‍ പിലിക്കോട് എന്നിവര്‍ അടങ്ങിയ ജൂറി കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

പാഠശാലയുടെ പ്രഥമ പുരസ്‌ക്കാരം കാവാലം നാരായണപണിക്കര്‍ക്കും പാലാട്ട് ഇബ്രാഹിം ഹാജിക്കുമായിരുന്നു നല്‍കിയിരുന്നത്. നാടന്‍ കലാ ഗവേഷണ പാഠശാല ചെയര്‍മാന്‍ ചന്ദ്രന്‍ മുട്ടത്ത്, പ്രോഗ്രാം ഓഫീസര്‍ വത്സന്‍ പിലിക്കോട്, ജന. കണ്‍വീനര്‍ സജീവന്‍ വെങ്ങാട്ട്, ഡയറക്ടര്‍മാരായ സുനില്‍കുമാര്‍ മനിയേരി, ആര്‍ട്ടിസ്റ്റ് ശ്യാമ ശശി, മൈക്കീല്‍ രവീന്ദ്രന്‍ വൈദ്യര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

നാടന്‍ കലാ ഗവേഷണ പാഠശാല പുരസ്‌കാരം രാജന്‍ മൊട്ടമ്മലിനും, ഫൈസലിനും, ഷീലാപോളിനും


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Press meet, Award, Kerala, Rajan Mottammal, P.K Faisal, Sheela Paul Ramache. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia