city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറ്റത്തണഞ്ഞു പോകുന്ന കാസര്‍കോടന്‍ കറന്റ്

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 01.05.2014) യടുത്തായി വൈദ്യുതിപ്രശ്‌നം കാസര്‍കോട്ടുകാര്‍ക്കിടയില്‍ സജീവ ചര്‍ച്ചയായി മാറി.  കാരണം കഴിഞ്ഞാഴ്ചയുടെ അവസാനവും ഈയാഴ്ചയുടെ തുടക്കവും ഒരു മണിക്കൂര്‍ പോക്കും ഒരു മണിക്കൂര്‍ വരവുമായിരുന്നല്ലോ. പറഞ്ഞതിലും 'വേഗം പണി തീര്‍ത്ത് ''കാസര്‍കോടിന്റെ നാളെകള്‍' ഇരുട്ടിലാവുന്നതില്‍ നിന്നും വൈദ്യുതി ഉദ്യോഗസ്ഥര്‍ ജനങ്ങളെ രക്ഷിച്ചതും വാര്‍ത്തയായി. പക്ഷെ അതൊന്നും കാസര്‍കോടിന്റെ ഇന്നുകള്‍ ഇരുട്ടിലാവുന്നതിനെ രക്ഷിക്കാന്‍ പോന്നതായില്ല എന്നേയുള്ളൂ. ഇന്നുകള്‍ കഴിഞ്ഞല്ലെ നാളെയുടെ കാര്യം?
 
ചൊവ്വാഴ്ച രാത്രി(എപ്രില്‍ 29) മഴയുടെ ലക്ഷണവുമായി ഒരു കാറ്റടിച്ചു. മന്ദമാരുതനിലും അല്‍പം വലുത്. കുറെ പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലേയ്ക്കുയര്‍ന്നുവെന്നല്ലാതെ  മഴ വന്നില്ല. പക്ഷെ വൈദ്യുതി നിലച്ചു. പലേടത്തും പിന്നെ തിരിച്ചു വന്നില്ല. ടൗണില്‍ പോലും പല പോക്കറ്റുകളിലും പിറ്റേന്ന് ബുധനാഴ്ച വൈകുന്നേരം വരെ കറന്റ് എത്തിയില്ല. വിളിച്ചാല്‍, ഫോണെടുത്താല്‍ ലൈന്‍മാന്‍ അങ്ങോട്ട് വന്നിട്ടുണ്ടെന്ന് പറയും. തൂണില്‍ ഫ്യൂസ് പോയതോ, വയറൂരിപ്പോയതോ ആവാം. പക്ഷെ സാക്ഷാല്‍ ലൈന്‍മാന്‍ തന്നെ കനിയണ്ടെ?

കുറെ കഴിഞ്ഞ് വിളിച്ചപ്പോള്‍ ശരിയായില്ലെ എന്നാ ചോദ്യം. ലൈന്‍മാന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയിട്ട് കാര്യമില്ല. അവരെടുക്കുകയില്ല. വൈദ്യുതി വകുപ്പില്‍ ഏറ്റവും മുകളില്‍ ലൈന്‍മാന്മാരാണെന്ന് ഈയിടെയാണ് മനസിലാക്കിയത്. ഓഫീസര്‍മാര്‍ കനിയും. 'ഇതാ ഇപ്പോ ശരിയാക്കിത്തരാം' എന്ന്. ഇങ്ങനെ ജനറേറ്ററും സന്നാഹങ്ങളും ഇല്ലാത്ത സാധാരണക്കാരന് പോയത് ഒരു ബുധനാഴ്ച വര്‍ക്കിങ് ഡേ. മെയ് ഒന്ന് വെളുപ്പിന് നല്ല ഇടിയും കാറ്റും മഴയും. കറന്റ് പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. ചിലയിടങ്ങളില്‍ വെളുപ്പിന് 3.30ന് തിരിച്ചു വന്നു.

ടൗണിലും പലയിടത്തും വ്യാഴായ്ച ഉച്ച വരെ വന്നില്ല. രാവിലെ ഒന്ന് വന്നു പോയി. അപ്പോള്‍ വോള്‍ട്ടേജ് കമ്മി. ഇനിയിപ്പോ ഇങ്ങനെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടല്ലോ. അത് കൊണ്ട് കറന്റ് പോക്കിനും. പിന്നെ മഴക്കാലം പറയാനുണ്ടോ. മഴയോട് മഴയല്ലെ? ഇരുട്ടോട് ഇരുട്ടുമായിരിക്കും. അതായത് കാസര്‍കോട്ടെ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.
 കഴിഞ്ഞ രാത്രി അഹമദാബാദി-(ഗുജറാത്ത്)-ലുള്ള മകനുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു. എന്റെ വാസസ്ഥലത്ത് ആ സമയത്ത് വൈദ്യുതി പോയിരുന്നതിനാല്‍ യാദൃച്ഛികമായി വിഷയം അതായി.

കാറ്റത്തണഞ്ഞു പോകുന്ന കാസര്‍കോടന്‍ കറന്റ്
ഞാന്‍ പറഞ്ഞു: ഇതാ അല്‍പം മുമ്പിവിടെ ഒരു ചെറിയ കാറ്റടിച്ചു. കറന്റ് പോയി. അപ്പോഴവന്‍ പറഞ്ഞു- ആറ് മാസമാവാറായി ഞാനിവിടെ. പക്ഷെ ഒരു ദിവസം പോയിട്ട് ഒരു സെക്കന്റ് പോലും കറന്റ് പോയതായി അറിയില്ല. രണ്ടു ദിവസം മുമ്പ് രാത്രി ഇവിടെ ശക്തിയായി കാറ്റടിക്കുകയും കനത്ത മഴ പെയ്യുകയും ചെയ്തിരുന്നു. പക്ഷെ വൈദ്യുതി ഒന്ന് കണ്ണ് ചിമ്മുക പോലും ചെയ്തിട്ടില്ല. ഇവിടെ വൈദ്യുതി ലൈന്‍ അണ്ടര്‍ഗ്രൗണ്ട് ആയതാവാം കാരണം.

ഇവിടേയും കണ്‍സീല്‍ഡ് ജോലി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങളായി. എന്നിട്ടും ലൈന്‍ തൊട്ടൂ തൊട്ടില്ല എന്ന മട്ടില്‍ ദ്രവിച്ച തൂണുകളില്‍ കൊളുത്തി തന്നെ. ഒരു കാറ്റ് വരുുമ്പോള്‍ അതിളകിത്തെറിക്കും. കേരളത്തില്‍  എന്തെങ്കിലും ഒരു പണി പൂര്‍ത്തിയാക്കണമെങ്കില്‍ ജനം ഒന്നാകെയിളകണം. അത് ശീലിച്ചു പോയതാണ്. എന്നിട്ടും നാം വികസനത്തിന്റെ കാര്യത്തില്‍ മുമ്പിലെന്ന് ശതമാനക്കണക്ക് കാണിച്ച് സമര്‍ത്ഥിക്കുന്നു. കാരണം നാം അതിനൊക്കെ വിരുതന്മാരാണല്ലോ. എന്നിട്ട് ലോകത്തിന്റെ ഏതെങ്കിലു കോണില്‍ പോയി പ്രവാസിയായി ജീവിച്ച് ജീവിതം തീര്‍ക്കും. യഥാര്‍ത്ഥത്തില്‍ കാസര്‍കോട് സംസ്ഥാനത്തിന്റെ തലയാവേണ്ടതാണ്. പക്ഷെ തലസ്ഥാനം അടിയിലും. അങ്ങനെ തലകുത്തി നില്‍ക്കുന്ന ഒരു സംസ്ഥാനം എങ്ങനെ ഗതി പിടിക്കാനാണ്?

കാറ്റത്തണഞ്ഞു പോകുന്ന കാസര്‍കോടന്‍ കറന്റ്
A.S. Mohammed Kunhi
(Writer)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords:  Article, Kasaragod, Kerala, Electricity, A.S Mohammed Kunhi, Mobile Phone

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia