കരുണാകരന്‍ നേരിയവോട്ടിന് മുന്നില്‍
May 16, 2014, 09:30 IST
TIME: 12.05 PM
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെണ്ണെല്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ നേരിയ ഭൂരിപക്ഷത്തിന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. കരുണാകരന്‍ മുന്നേറുകയാണ്.
94.14 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ കരുണാകരന്‍ 7137 വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നത്.
ഒടുവിലത്തെ വോട്ട് നില:
പി. കരുണാകരന് (സി.പി.എം.) 364610
ടി. സിദ്ദിഖ് (യു.ഡി.എഫ്) 357473
കെ. സുരേന്ദ്രന്‍ (ബി.ജെ.പി.) 159783
എന്‍.യു. അബ്ദജുല്‍ സലാം (എസ്.ഡി.പി.ഐ.) 9198
നോട്ട 5538
അമ്പലത്തറകുഞ്ഞികൃഷ്ണന്‍ (എ.എ.പി.) 4643
മനോഹരന്‍ കെ. (സ്വതന്ത്രന്‍) 3810
ബഷീര്‍ ആലടി (ബി.എസ്.പി.) 2821
കെ.കെ. അശോകന്‍ (സ്വതന്ത്രന്‍) 2819
ഗോത്രമൂപ്പന്‍ നെല്ലിക്കാട് കണ്ണന്‍ (സ്വതന്ത്രന്‍) 2281
പി.കെ. രാമന്‍ (സ്വതന്ത്രന്‍) 1080
കരുണാകരന്‍ പയങ്കര (സ്വതന്ത്രന്‍) 891
അബൂബക്കര്‍ സിദ്ദിഖ് (സ്വതന്ത്രന്‍) 793
അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി.) 611
അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി.) 611
TIME: 11.00 AM
ലീഡ് മാറിമറിയുന്നു; കരുണാകരന്‍ മുന്നില്‍
കാസര്‍കോട്: (www.kasargodvartha.com 16.05.2014) കാസര്‍കോട് ലോക്‌സഭാ മണ്ഡത്തിലെ ലീഡ് നിലമാറിമറിയുന്നു. തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖിനു191ണ്ടായിരുന്ന ലീഡ് മാറി. ഇപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. കരുണാകരന്‍ 6766 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നു. അദ്ദേഹത്തിന് 332043വോട്ടും ടി. സിദ്ദീഖിന് 322135 വോട്ടും ബി.ജെ.പിയുടെ കെ. സുരേന്ദ്രന് 120245 വോട്ടും ലഭിച്ചു.
എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി എന്‍.യു അബ്ദുല്‍ സലാം 6684, ആം ആദ്മി സ്ഥാനാര്‍ത്ഥി അമ്പലത്തറ കുഞ്ഞികൃഷ്ണന് 3542 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. മനോഹരന്‍ 2924 വോട്ടുകളും, ആര്‍.എം.പിയുടെ കെ.കെ അശോകന്‍ 2249 വോട്ടുകളും, ബി.എസ്.പിയുടെ ബഷീര്‍ ആലടി 2241 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഗോത്ര മൂപ്പന്‍ 1887 വോട്ടുകളും, പി.കെ രാമന്‍ 867 വോട്ടുകളും, കരുണാകരന്‍ പയ്യങ്കാപ്പ് 700 വോട്ടുകളും, അബൂബക്കര്‍ സിദ്ദീഖ് 611 വോട്ടുകളും കരുണാകരന്‍ കളിപ്പുര 570 വോട്ടുകളും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബ്ബാസ് മുതലപ്പാറ 461 വോട്ടുകളും നേടി.
TIME: 8: 30 AM
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് അതത് കേന്ദ്രങ്ങളില്‍വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേരളത്തില്‍ 12 മണ്ഡലങ്ങളില്‍ യു.ഡി.എഫും 8 ഇടത്ത് എല്‍.ഡി.എഫും മൂന്നിട്ട് നില്‍ക്കുന്നു. കാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദീഖ് 3583 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നു. രാജ്യത്ത് 130 മണ്ഡലങ്ങളില്‍ ബി.ജെ.പിയും 46 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും 17 ഇടത്ത് ടി.എം.സിയും 9 ഇടത്ത് സി.പി.എമ്മും 6 ഇടത്ത് എ.ഡി.എം.കെയും 5 മണ്ഡലങ്ങളില്‍ ടി.ആര്‍.എസും മുന്നിട്ടു നില്‍ക്കുന്നു. 543 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് രാജ്യത്ത് പുരോഗമിക്കുന്നത്.
കേരളത്തില്‍ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. കാസര്‍കോട് മണ്ഡലത്തില്‍ 9,73,592 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. കാസര്‍കോട് ഗവ.കോളജില്‍ രാവിലെ ഏഴ് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്.
കനത്ത പോലീസ് കാവല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്തും പുറത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്ട് മുന്നണി സ്ഥാനാര്‍ത്ഥികളുള്‍പെടെ 14 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇവര്‍ക്ക് പുറമെ നോട്ടയ്ക്കും ഒരു കോളം നീക്കി വെച്ചിട്ടുണ്ട്. മണ്ഡലത്തില്‍ ആകെ 12,40,460 വോട്ടര്‍മാരില്‍ 9,73,592 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. ഇതിന് പുറമെ 4,458 പേര്‍ക്ക് തപാല്‍ വോട്ടവകാശവും ഉണ്ടായിരുന്നു.
കാസര്‍കോട് മണ്ഡലത്തില്‍ 33 കേന്ദ്രങ്ങളില്‍ പോലീസ് നിരോധനാജ്ഞ നിലവിലുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി പോലീസ് ആക്ട് പ്രകാരം ജില്ലാ പോലീസ് ചീഫ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
ബിജെപിയില്‍ മോഡി യുഗം; അദ്വാനിക്കും സുഷമ സ്വരാജിനും സ്ഥാനമില്ല?
Keywords: Kasaragod, Election, Result, Vote, UDF, LDF, BJP, Kerala, Police, Act, Candidate, District Police Chief,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067