വൈദ്യുതി മുടക്കം പതിവായി, സഹികെട്ട നാട്ടുകാര്‍ ഉപ്പളയില്‍ വൈദ്യുതി ഓഫീസ് ഉപരോധിച്ചു
May 2, 2014, 12:00 IST
ഉപ്പള: (www.kasargodvartha.com 02.05.2014) വൈദ്യുതി മുടക്കം പതിവായതില്‍ സഹികെട്ട നാട്ടുകാര്‍ സംഘടിച്ച് ഉപ്പളയിലെ വൈദ്യുതി ഓഫീസ് ഉപരോധിച്ചു. വ്യാഴാഴ്ച രാത്രി ഏഴു മണിമുതല്‍ 11.30 വരെയായിരുന്നു ഉപരോധം.
ഉപ്പള സബ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയായി വൈദ്യുതി ഇടയ്ക്കിടെ മുടങ്ങുകയാണ്. 15 മിനിറ്റ് ഇടവിട്ട് മുടങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ടു ദിവസമായി ഇത് രൂക്ഷമാണ്. ഇതേക്കുറിച്ച് നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അറ്റകുറ്റപ്പണിയുടെ പേരാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പണി നടക്കുന്നുമില്ല.
ഇതില്‍ പ്രകോപിതരായ ഉപ്പള, മണ്ണംകുഴി, ഷിറിയ, മണിമുണ്ട, ബപ്പായിത്തൊട്ടി, ബന്തിയോട്, അടുക്ക തുടങ്ങിയ പ്രദേശങ്ങളിലെ 1000-ഓളം ജനങ്ങള്‍ സംഘടിച്ച് ഓഫീസ് വളയുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകരായ കെ.എഫ്.ഇക്ബാല്‍ ഉപ്പള, ഗോള്‍ഡന്‍ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പോലീസും സ്ഥലത്തെത്തിയിരുന്നു.
രണ്ടു ലൈന്‍മാന്‍മാരും ഒരു ഓവര്‍സിയറും മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളൂ.
40 ജീവനക്കാരുടെ തസ്തികയാണ് ഓഫീസിലുള്ളത്. എന്നാല്‍ 21 പേര്‍ മാത്രമേ ഡ്യൂട്ടിയിലുള്ളൂ. ഇതില്‍ തന്നെ പകുതിയിലേപ്പേരും കരാര്‍ ജീവനക്കാരാണ്.
Also Read:
നൈജീരിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 9 മരണം
Keywords: Kasaragod, Uppala, Electricity, Office, Uppala Substation, Leadership, Line man, Overseer, Police, Duty,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067