city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്നക്കാട് കാര്‍ഷിക കോളജിലെ പിജി കോഴ്‌സ് മാറ്റരുത്: പി. കരുണാകരന്‍

കാസര്‍കോട്: (www.kasargodvartha.com 08.05.2014) മലബാറിലെ ഏക കാര്‍ഷിക കോളേജായ പടന്നക്കാട് കാര്‍ഷിക കോളജിലെ പിജി കോഴ്‌സ് നര്‍ത്തലാക്കാനുള്ള സര്‍വകലാശാല നീക്കം ഉപേക്ഷിക്കണമെന്ന് പി. കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. പിജി ബ്ലോക്കിനായി പുതിയ കെട്ടിടം പണി പൂര്‍ത്തിയാകുമ്പോഴാണ് കോഴ്‌സ്തന്നെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നത്.
ഡിഗ്രി കോഴ്‌സ് തുടങ്ങി നിരവധി മുറവിളിക്ക് ശേഷം 17 വര്‍ഷം കഴിഞ്ഞപ്പോഴാണ് രണ്ട് വിഷയങ്ങളില്‍ പിജി കോഴ്‌സ് ആരംഭിച്ചത്. ആവശ്യത്തിന് അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാതെ കോളജുതന്നെ ഇവിടെനിന്ന് മാറ്റാന്‍ തുടക്കം മുതല്‍ ശ്രമം നടക്കുന്നുണ്ട്. പിജി കോഴ്‌സിന് അധ്യാപകരില്ലാത്തതിനാലാണ് അവസാന സെമസ്റ്ററുകള്‍ മറ്റ് കോളജുകളിലേക്ക് മാറ്റുന്നത്. അത് കോഴ്‌സുകള്‍ പിന്‍വലിക്കുന്നതിലേക്ക് നീങ്ങുന്നത് അംഗീകരിക്കാന്‍ പറ്റില്ല.

പഠനത്തിന് ആവശ്യമായ എല്ലാ സൗകര്യവും ഇവിടെ ഉണ്ടായിട്ടും അധികൃതരുടെ അനാസ്ഥമൂലം കോളജിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നില്ല. അതിന് പരിഹാരമായി തുടങ്ങിയ കോഴ്‌സുകള്‍ മാറ്റുന്നതിനുള്ള നീക്കം ജനങ്ങളോടും കാസര്‍കോട് ജില്ലയോടും കാണിക്കുന്ന വഞ്ചനയാണ്. കൂടുതല്‍ കോഴ്‌സുകള്‍ അനുവദിച്ച് അധ്യാപകരെയും നിയമിച്ച് കോളജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് വൈസ്ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പി. കരുണാകരന്‍ പറഞ്ഞു.

ആര്‍എംഎസ്എ സ്‌കൂളുകളോടുള്ള അവഗണന അവസാനിപ്പിക്കണം: പി. കരുണാകരന്‍

കാസര്‍കോട്: ആര്‍എംഎസ്എ സ്‌കൂളുകളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന ഉടന്‍ അവസാനിപ്പിക്കണമെന്ന് പി. കരുണകാരന്‍ എംപി മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതമൂലം ജില്ലയിലെ 20 സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം പോലും കിട്ടാത്ത അവസ്ഥയാണ്. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയാണ് ഹൈസ്‌കൂളായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് ഉള്‍പ്പെടുന്നില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് അധ്യാപകര്‍ക്കുള്ള ശമ്പളം മുടക്കിയത്.

പടന്നക്കാട് കാര്‍ഷിക കോളജിലെ പിജി കോഴ്‌സ് മാറ്റരുത്: പി. കരുണാകരന്‍ കേന്ദ്ര നിയമ പ്രകാരം ഒമ്പതും പത്തും മാത്രമെ ഹൈസ്‌കൂളായി പരഗണിക്കുവെന്നാണ് പറയുന്നത്. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. ആറുഅധ്യാപകരുണ്ടായിരുന്നത് അഞ്ചാക്കി ചുരുക്കിയതോടെ നിലവിലുള്ള സ്‌കൂളുകള്‍ വലിയ പ്രതിസന്ധിയിലാണ്. ഒരുക്ലാസില്‍ ഒരു ഡിവിഷന്‍ മതിയെന്ന തീരുമാനവും സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഒരു ക്ലാസില്‍ നൂറും ഇരുന്നൂറും കുട്ടികള്‍ ഇരുന്ന് പഠിക്കേണ്ടി വരും. ഇത് നിലവിലുള്ള അധ്യാപക വിദ്യാര്‍ഥി അനുപാതത്തിനുതന്നെ വിരുദ്ധമാണ്.

ആര്‍എംഎസ്എ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരും ഡിഡിഇ ഓഫീസില്‍തന്നെ ഇരിക്കുന്നതിനാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് വേറെയുമുണ്ട്. ജില്ലയില്‍നിന്ന് വിരമിച്ച പ്രോഗ്രാം ഓഫീസര്‍ക്ക് പകരം ആളെ നിയമിക്കാത്തതും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കന്നഡ മേഖലയില്‍ കന്നഡ അധ്യാപക തസ്തിക അംഗീകരിക്കാത്തതും പ്രശ്‌നമാണ്. ഇതൊക്കെ പരിഹരിച്ച് ആര്‍എംഎസ്എ സ്‌കൂളുകളുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കരുണാകരന്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒരേ സമയം രണ്ട് ഭര്‍ത്താക്കന്മാരുള്ള യുവതിക്ക് ഒരു വര്‍ഷം തടവ്
Keywords:  P. Karunakaran-MP, College, Kasaragod, Kerala, Government, Order, College, School, College of Agriculture Padannakkad.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia