city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

പള്ളിക്കര: (www.kasargodvartha.com 06,05,2014) കാസ്‌ക്ക് കല്ലിങ്കാല്‍ പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ  സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷവും പൊരിഞ്ഞ അടിയും. അടി നടന്നപ്പോള്‍ പോലും പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി കെ.ടു ഹദ്ദാദ് നഗര്‍-ഗോള്‍ഡന്‍ ഹില്‍ ഹദ്ദാദ് നഗര്‍ ടീമുകള്‍ തമ്മിലുണ്ടായ സെമി പോരാട്ടത്തിന് മുമ്പാണ് സംഘര്‍ഷവും പൊരിഞ്ഞ അടിയും അരങ്ങേറിയത്.

ശനിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഹസീന ക്ലബ് ചിത്താരി ഏറ്റെടുത്ത തൃക്കരിപ്പൂര്‍ ടൗണ്‍ ക്ലബും അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്‌സ് ഏറ്റെടുത്ത എഫ്.സി ചെന്നൈയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഈ മത്സരത്തിനിടെയുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് തിങ്കളാഴ്ച സെമി പോരാട്ടം നടക്കുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ കുത്തിയിരിപ്പ് സമരവും പിന്നീട് പൊരിഞ്ഞ അടിയും നടന്നത്. ശനിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കളി അവസാനിക്കാന്‍ എട്ട് മിനുട്ട് ബാക്കിയുള്ളപ്പോള്‍ തൃക്കരിപ്പൂര്‍ ടൗണ്‍ ക്ലബ് അടിച്ച രണ്ടാമത്തെ ഗോളിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്.

ഇതിനിടയില്‍ തൃക്കരിപ്പൂര്‍ ടൗണ്‍ ക്ലബിന്റെ ഗോളിയെ കയ്യേറ്റം ചെയ്തതോടെ മത്സരം അലസിപ്പിരിയുകയായിരുന്നു. പിന്നീട് ചര്‍ച്ച നടത്തി 1-0 ന് കളി ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തൃക്കരിപ്പൂര്‍ ടീം ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ സംഘാടകര്‍ 2-0 നാണ് കളി തുടരുകയെന്ന് അറിയിച്ചതോടെ തൃക്കരിപ്പൂര്‍ ടീമിന്റെ കളിക്കാര്‍ ഗ്രൗണ്ടിന് പുറത്തിറങ്ങിയതോടെ കളി നിര്‍ത്തി വെച്ചു.

പിന്നീട് തൃക്കരിപ്പൂര്‍ ടൗണ്‍ ക്ലബിനെ അറിയിക്കാതെ എഫ്.സി ചെന്നൈയെ വിജയികളായി സംഘാടകര്‍ പ്രഖ്യാപിച്ചു. ഇതിന്റെ പേരില്‍ ചിത്താരിയില്‍ കളിയുടെ അനൗണ്‍സ്‌മെന്റ് വാഹനത്തെ തിങ്കളാഴ്ച ഉച്ചയ്ക്ക് തടഞ്ഞതും പ്രശ്‌നം സൃഷ്ടിച്ചു. പിന്നീട് പൗരപ്രമുഖര്‍ ഇടപെട്ട് തിങ്കളാഴ്ച നാല് മണിക്ക് ചര്‍ച്ചയ്ക്ക് സമയം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഹസീന ക്ലബിന്റെ ഭാരവാഹികള്‍ ചര്‍ച്ചക്കെത്തിയിരുന്നില്ല.

തൃക്കരിപ്പൂര്‍ ക്ലബിന്റെ സ്‌പോണ്‍സര്‍മാരായ തങ്ങള്‍ക്ക് മത്സരിച്ച വകയില്‍ നല്‍കാനുള്ള പ്രതിഫലം ആവശ്യപ്പെട്ട് ഹസീന ക്ലബിന്റെ ഭാരവാഹികള്‍ സെമി ഫൈനല്‍ നടക്കുന്നതിന് തൊട്ടു മുമ്പ് ഗ്രൗണ്ടില്‍ പ്ലക്കാര്‍ഡുമായി ഇറങ്ങി പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പിന്നീട് സംഘാടകര്‍ ഇവരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും മത്സരിച്ച ടീമിനുള്ള പ്രതിഫലമായി 25,000 രൂപ നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പ്രതിഫലം പിന്നീട് മാത്രമേ നല്‍കൂ എന്ന് പറഞ്ഞതോടെ വീണ്ടും പ്രശ്‌നം രൂക്ഷമായി. സംഘാടകരില്‍ തന്നെ ഒരു വിഭാഗം പ്രതിഫലം നല്‍കുന്നതിനെ എതിര്‍ത്തതോടെയാണ് പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തൃക്കരിപ്പൂര്‍ ടീമാണ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്തതെന്നും അവരുമായി മാത്രമേ പ്രതിഫലകരാര്‍ നടപ്പാക്കാന്‍ കഴിയൂ എന്നുമായിരുന്നു സംഘാടകരുടെ നിലപാട്.

പ്രശ്‌നം രൂക്ഷമായതോടെ സംഘാടകരും വളണ്ടിയര്‍മാരും ചേര്‍ന്ന് ഹസീന ക്ലബിന്റെ പ്രവര്‍ത്തകരെ കായികമായി നേരിടുകയും ഇവരെ അടിച്ചോടിക്കുകയുമായിരുന്നു. ഈ സമയമെല്ലാം വന്‍ പോലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും ഇടപെടാതെ നോക്കിനില്‍ക്കുകയായിരുന്നു. പണമിടപാട് മാത്രമാണ് മത്സരത്തിലെ താല്‍പര്യം എന്നത് കൊണ്ടാണ് പോലീസ് മാറി നിന്നത്. ഇക്കാര്യം ചില പോലീസ് ഉദ്യോഗസ്ഥര്‍ പരസ്യമായിത്തന്നെ സംഘാടകരോട് പറയുകയും ചെയ്തു.

കാണികളും ഇതിനിടയില്‍ പ്രകോപിതരായിരുന്നു. സംഘര്‍ഷവും കുഴപ്പവും കെട്ടടങ്ങിയതിന് ശേഷം ഒന്നര മണിക്കൂര്‍ വൈകി രാത്രി 9.30 മണിയോടെയാണ് കെ.ടു ഹദ്ദാദ് നഗറും ഗോള്‍ഡന്‍ ഹില്‍ ഹദ്ദാദ് നഗറും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം തുടങ്ങാന്‍ കഴിഞ്ഞത്. ഈ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് കെ.ടു ഹദ്ദാദ് നഗര്‍ വിജയിച്ച് ഫൈനലില്‍ കടന്നു.

40 രൂപ ടിക്കറ്റ് വെച്ചാണ് മത്സരം നടത്തി വന്നത്. സെമി ഫൈനലിന് ടിക്കറ്റ് നിരക്ക് 50 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തങ്ങള്‍ക്ക് മത്സരിച്ച വകയില്‍ നല്‍കാനുള്ള പ്രതിഫലം നല്‍കാത്തത് കൊണ്ട് ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിലും പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് ഹസീന ക്ലബിന്റെ ഒരു ഭാരവാഹി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

നേരത്തേ കോഴിക്കോട് അരീക്കോട് ക്ലബുമായി പരാജയപ്പെട്ട അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍ എഫ്.സി ചെന്നൈയെ വിലക്കെടുത്താണ് വീണ്ടും മത്സരത്തിനെത്തിയതെന്ന് ഹസീന ക്ലബ് ആരോപിക്കുന്നു. തങ്ങള്‍ തൃക്കരിപ്പൂര്‍ ടൗണ്‍ ക്ലബിനെ ഏറ്റെടുത്തപ്പോള്‍ സ്‌പോണ്‍സറുടെ പേര് പറയാന്‍ പോലും സംഘാടകര്‍ ആദ്യം തയ്യാറായില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. പിന്നീട് ഹസീനയുടെ ജേഴ്‌സി അണിഞ്ഞ് തൃക്കരിപ്പൂര്‍ കളത്തിലിറങ്ങുമെന്നും അനൗണ്‍സ്‌മെന്റ് ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഹിറ്റാച്ചി തൃക്കരിപ്പൂര്‍, അരയാല്‍ ബ്രദേര്‍സ് അതിഞ്ഞാല്‍ ഏറ്റെടുത്ത എഫ്.സി ചെന്നൈയെ നേരിടും. പള്ളിക്കരയിലും ബേക്കലിലും നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങളെല്ലാം തന്നെ സംഘര്‍ഷങ്ങളിലും പൊരിഞ്ഞ അടിയിലുമാണ് കലാശിക്കുന്നത്. പോലീസിനും ഇത് തീരാ തലവേദനയായി മാറുന്നു. കാസ്‌ക്ക് കല്ലിങ്കാല്‍ നടത്തുന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ടിക്കറ്റില്‍ പഞ്ചായത്തിന്റെ സീല്‍ പോലും ഇല്ല. പഞ്ചായത്തിനെ അറിയിക്കാതെയാണ് ടിക്കറ്റ് വെച്ച് മത്സരം നടത്തുന്നതെന്ന് പള്ളിക്കര പഞ്ചായത്ത് അധികൃതരും അറിയിച്ചു. ഇത്തരത്തില്‍ ടിക്കറ്റ് വെച്ച് ടാക്‌സ് അടക്കാതെ അനധികൃതമായി മത്സരം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതരും അറച്ചുനില്‍ക്കുകയാണ്. ലക്ഷങ്ങളുടെ ടിക്കറ്റ് നല്‍കിയാണ് മത്സരം പൊടിപൊടിക്കുന്നത്.

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, പൊരിഞ്ഞ അടി; പോലീസ് നോക്കി നിന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ടട്ര ട്രക്ക് ഇടപാട്: സി ബി ഐ ആന്റണിയുടെ മൊഴി രേഖപ്പെടുത്തി

Keywords:  Kasaragod, Pallikara, Football tournament, Bekal, Police, Clash, Govt. Higher Secondary School Ground, Quarter Final, Semi Final, Final, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia