city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡ് തകര്‍ച്ച; ബസുകള്‍ ശനിയാഴ്ച മുതല്‍ സ്റ്റാന്‍ഡില്‍ കയറില്ല

കാസര്‍കോട്: (www.kasargodvartha.com 01.05.2014) വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന പുതിയ ബസ്സ്റ്റാന്‍ഡിലെ ബസ് പാര്‍ക്കിംഗ് ഏരിയയും റോഡും നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ ബസ് സ്റ്റാന്‍ഡ് ബഹിഷ്‌ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി മെയ് മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയില്ലെന്ന് താലൂക്ക് ബസ് ഓണേര്‍സ് അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരും പൊതുജനങ്ങളും സമരവുമായി സഹകരിക്കണമെന്ന് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.

ബസ്‌സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും പുറപ്പെടുന്ന ഭാഗത്തും റോഡ് കുണ്ടും കുഴികളും നിറഞ്ഞ് പാടേ തകര്‍ന്നിരിക്കുകയാണ്. യാത്രക്കാരുടെ നടുവൊടിക്കുന്ന തരത്തിലാണ് സ്റ്റാന്‍ഡില്‍ കുഴികള്‍ നിറഞ്ഞിരിക്കുന്നത്. ബസ്‌സ്റ്റാന്‍ഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ പൂഴിയും ജെല്ലിയും കൊണ്ടിറക്കിയിട്ടുണ്ടെങ്കിലും പണി ആരംഭിച്ചിട്ടില്ല. കോണ്‍ക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായി റോഡ് ജെ.സി.ബി കൊണ്ട് കിളച്ചിട്ടിക്കുന്നതും ദുരിതമായിട്ടുണ്ട്.

റോഡ് തകര്‍ച്ച; ബസുകള്‍ ശനിയാഴ്ച മുതല്‍ സ്റ്റാന്‍ഡില്‍ കയറില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ശ്രീനഗറില്‍ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

Keywords: Kasaragod, Road, Bus, Bus stand, Parking, Private Bus, Taluk Bus Owners Association, Concrete, J.C.B, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia