city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേഡകം കൊളത്തൂരില്‍ സ്‌ഫോടനം; നായ ചത്തു

കാസര്‍കോട്: (www.kasargodvartha.com 16.05.2014) ബേഡകം പഞ്ചായത്തിലെ കൊളത്തൂര്‍ കുമ്പളംപാറയിലാണ് സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. ഒരു നായ സ്‌ഫോടനത്തില്‍ ചത്തു.

തിന്നാനുള്ള എന്തോ സാധനമാണെന്ന് കരുതി നായ കടിച്ചപ്പോഴാണ് പൊട്ടിയതെന്ന് കരുതുന്നു. സ്‌ഫോടനത്തില്‍ നായയുടെ തല തകര്‍ന്നിരിക്കുകയാണ്. സ്‌ഫോടനശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ബേഡകം പോലീസ് സ്ഥലത്തെത്തി. ബോംബിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. വിവരമറിഞ്ഞ് ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

പൊട്ടിയത് ബോംബല്ലെന്നും പന്നിപ്പടക്കമാണെന്നും പറയപ്പെടുന്നു. കാട്ടില്‍ പന്നികളെ ലക്ഷ്യമാക്കിവെച്ച പടക്കം നായ കടിച്ചുകൊണ്ട് വന്ന് കുമ്പളംപാറയിലെ റോഡിനോട് ചേര്‍ന്ന തുറന്നസ്ഥലത്ത് കൊണ്ടിട്ടതാകാമെന്നും കരുതുന്നു. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. സംഭവമറിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുനീര്‍ ചട്ടഞ്ചാല്‍, ഉദുമ മണ്ഡലം പ്രസിഡന്റ് റഷീദ് പള്ളത്തിങ്കാല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.


ബേഡകം കൊളത്തൂരില്‍ സ്‌ഫോടനം; നായ ചത്തു
ബേഡകം കൊളത്തൂരില്‍ സ്‌ഫോടനം; നായ ചത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Bedakam, Kolathur, Dog, Deadbody, Bomb, Bomb blast, Pig, Road, Road side, Bomb blast in Kulathur.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia