city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീലമ്പടന്‍മാരെ കറക്കി വീഴ്ത്തി ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘത്തിന്റെ മുഖ്യ തൊഴില്‍ അനാശാസ്യം

കാസര്‍കോട്: (www.kasargodvartha.com 01.05.2014) സ്ത്രീലമ്പടന്‍മാരെ കറക്കി വീഴ്ത്തി ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘത്തിന്റെ മുഖ്യ തൊഴില്‍ അനാശാസ്യമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു. കാസര്‍കോട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍ പത്തിലധികം ബ്ലാക്ക് മെയിലിംഗ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കാഞ്ഞങ്ങാട്, ചിത്താരി, ബേക്കല്‍, ചെര്‍ക്കള, നായന്മാര്‍മൂല, മഞ്ചേശ്വരം, കുമ്പള, ഉപ്പള, ഉളിയത്തടുക്ക, ബദിയടുക്ക,കാസര്‍കോട് തുടങ്ങി പല ഭാഗത്തും ഇത്തരം സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. അനാശാസ്യ സംഘത്തില്‍ പെട്ട യുവതികളെ തന്നെയാണ് നഗ്നരാക്കി ഒപ്പം നിര്‍ത്തി സ്ത്രീലമ്പടന്‍മാരുടെ ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ തട്ടിയെടുക്കുന്നത്. എളുപ്പം പണമുണ്ടാക്കാനുള്ള  മാര്‍ഗമാണ് അനാശാസ്യ സംഘത്തിന് ഈ ബ്ലാക്ക് മെയില്‍ തന്ത്രം ഉപകാരപ്പെടുന്നത്. പലരേയും അനാശാസ്യതത്തിന് ക്ഷണിച്ച് കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ചാണ് ഭീഷണി.

ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ഫഌറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി യുവതിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്തതോടെയാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് കാസര്‍കോട്ട് പ്രചാരം കൂടിയത്. ഈ കേസിലും മുഖ്യ പ്രതി കാസര്‍കോട്ടെ ബെച്ചുറഹ്മാനായിരുന്നു. ഈ സംഭവത്തിനുശേഷം കാസര്‍കോട്ട് നിരവധി തന്ത്രി മോഡല്‍ തട്ടിപ്പുകള്‍ അരങ്ങേറി. ഇത്തരം തട്ടിപ്പുകളില്‍ ചിലതു മാത്രമാണ് പുറത്തറിഞ്ഞതും പോലീസ് കേസായതും.

സ്ത്രീലമ്പടന്‍മാരെ കറക്കി വീഴ്ത്തി ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘത്തിന്റെ മുഖ്യ തൊഴില്‍ അനാശാസ്യം
നിരവധി സ്ത്രീലമ്പടന്‍മാര്‍ക്ക് ഇതിനകം ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. മാനം നഷ്ടപ്പെടാതിരിക്കാനാണ് ബ്ലാക്ക് മെയില്‍ സംഘം ആവശ്യപ്പെടുന്ന പണം നല്‍കുന്നത്. വിലപിടിപ്പുള്ള സ്വര്‍ണവും മൊബൈല്‍ഫോണും തട്ടിപ്പു കേന്ദ്രത്തില്‍ വെച്ചുതന്നെ കവരും.  എന്നാല്‍ ഇവര്‍ക്കാര്‍ക്കും പരാതി ഇല്ലാത്തത് ഇത്തരം സംഘങ്ങള്‍ക്ക് കൂടുതല്‍ തട്ടിപ്പിന് പ്രചോദമാകുകയാണ്. ഏറ്റവും ഒടുവില്‍ ചിത്താരിയിലെ ഗള്‍ഫുകാരനെ യുവതികളെ കൊണ്ട് മിസ്ഡ് കോള്‍ അടിച്ച് വശത്താക്കി ചൗക്കിയിലേക്ക് അനാശാസ്യത്തിന് ക്ഷണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവമാണ് റിപോര്‍ട്ട് ചെയ്തത്. ഈ കേസില്‍ സൂത്രധാരിയായ യുവതിയും സംഘത്തിന് നേതൃത്വം കൊടുക്കുന്ന യുവാവും ഒളിവിലാണ്.

ഈ സംഭവത്തിന് ആഴ്ചകള്‍ക്കു മുമ്പാണ് കാസര്‍കോട് അണങ്കൂരിലെ സ്റ്റാര്‍ ഹോട്ടലില്‍ നായന്‍മാര്‍മൂല പാണലത്തെ ഗള്‍ഫുകാരനെ സീരിയല്‍ നടിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത കേസ് റിപോര്‍ട്ട് ചെയ്തത്. ജില്ലയ്ക്ക് പുറത്തുനിന്നും പോലും ഇത്തരം തട്ടിപ്പിന്  യുവതികളെ ഇറക്കുന്നുണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഈ തട്ടിപ്പില്‍ സീരിയല്‍ നടിയെ ബലാത്സംഗം ചെയ്തതിന് സംഘത്തിനെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords:  Blackmail, Case, Kasaragod, Police, Register, Star Hotel, Gulf, Report, Actress, Police, Chawki, Missed Call

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia