24 മണിക്കൂര്‍ പോസ്റ്റ് മോര്‍ട്ടം; ഉത്തരവ് കടലാസില്‍ തന്നെ, എം.എല്‍.എ വീണ്ടും രംഗത്ത്
May 1, 2014, 16:42 IST
കാസര്‍കോട്: (www.kasargodvartha.com 01.05.2014) സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും അത് പ്രാബല്യത്തില്‍ വന്നിട്ടില്ല. തലസ്ഥാന നഗരിയിലെ മെഡിക്കല്‍ കോളജില്‍ പോലും ഉത്തരവ് നടപ്പായില്ല. കാസര്‍കോട് എം.എല്‍.എ. എന്‍.എ നെല്ലിക്കുന്ന് ഉള്‍പ്പെടെയുള്ളവരുടെ നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ 24 മണിക്കൂറും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഉത്തരവിട്ടത്.
നിലവില്‍ പകല്‍ വെളിച്ചത്തില്‍ മാത്രമേ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്താവൂ എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോസ്റ്റ് മോര്‍ട്ടം യഥാ സമയം നടത്തിക്കിട്ടാത്തതിനാല്‍ മൃതദേഹങ്ങള്‍ വിട്ടു കിട്ടാനും സംസ്‌ക്കരിക്കാനും മരിച്ചവരുടെ ബന്ധുക്കള്‍ ഏറെ പ്രയാസം അനുഭവിക്കുന്നു.
അപകടങ്ങളിലും മറ്റും കൂട്ട മരണങ്ങള്‍ സംഭവിക്കുമ്പോഴാണ് വിഷമം ഇരട്ടിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംസ്ഥാന മന്ത്രി സഭയില്‍ നാലോളം സബ്മിഷനുകള്‍ ഉന്നയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് മോര്‍ട്ടം 24 മണിക്കൂറാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്. 2002 ഫെബ്രുവരി 20 നായിരുന്നു ഈ തീരുമാനം. എന്നാല്‍ തീരുമാനം എടുത്തതല്ലാതെ നടപടികള്‍ ഒരു ചുവട് മുന്നോട്ട് പോയില്ല. മാത്രമല്ല, 24 മണിക്കൂറും പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനെതിരെ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്ത് വരികയും ചെയ്തു.
രാത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തണമെങ്കില്‍ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി വിളക്കുകള്‍ സജ്ജീകരിച്ച മോര്‍ച്ചറികള്‍ ഉണ്ടാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. ജോലി സമയം സംബന്ധിച്ചുള്ള വ്യവസ്ഥകളില്‍ മാറ്റം ഉണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഉത്തരവ് ഫയലില്‍ മാത്രമായി ഒതുങ്ങിയത്. ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ചീഫ് സെക്രട്ടറിയുമായും ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തുകയും ഇക്കാര്യത്തില്‍ അനുകൂലമായ നടപടികള്‍ സ്വീകരിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയതായും എന്‍.എ നെല്ലിക്കുന്ന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
24 മണിക്കൂറും പോസ്റ്റ് മോര്‍ട്ടം നടത്തണമെങ്കില്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ഒഴിവുകള്‍ നികത്തേണ്ടി വരും എന്നതും ആണ് ഇതിന് തടസമായി നില്‍ക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിലവില്‍ വര്‍ഷത്തില്‍ 3500 മുതല്‍ 4000 വരെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നുണ്ട്. ഇതിലധികവും വിദഗ്ദ പോസ്റ്റ് മോര്‍ട്ടം ആവശ്യമായി വരുന്നതും നിയമപരമായ തെളിവുകള്‍ക്ക് വേണ്ടിയുള്ളതുമാണ്. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളിലും നല്ല ടേബിളുകളോ വെളിച്ചമോ ഇല്ല. ഈ സാഹചര്യത്തില്‍ രാത്രിയിലെ പോസ്റ്റ് മോര്‍ട്ടം ഏറെ സങ്കീര്‍ണ
തകള്‍ നിറഞ്ഞതാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Also Read:
ശ്രീനഗറില്‍ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു
Keywords: Kasaragod, MLA, Hospital, Medical College, N.A Nellikkunnu, Post Mortem, Died Body, Sun Light, Dies, Doctors Union, Secretary, General Hospital, Table,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067