city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യപിച്ചെത്തിയ ഭര്‍ത്താവ് മുഖത്തടിച്ചു; കണ്ണിന് പരിക്കേറ്റ് യുവതി ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 11.04.2014) മദ്യ ലഹരിയിലെത്തിയ ഭര്‍ത്താവ് മുഖത്തടിച്ചതിനെത്തുടര്‍ന്ന് കണ്ണിന് ഗുരുതരമായി പരിക്കേറ്റ് യുവതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയ്‌നാച്ചിയിലെ സലീമിന്റെ ഭാര്യ മിസ്‌രിയ (35) ആണ് ആശുപത്രിയിലുള്ളത്.

മദ്യപിച്ചെത്തിയ ഭര്‍ത്താവ് മുഖത്തടിച്ചു; കണ്ണിന് പരിക്കേറ്റ് യുവതി ആശുപത്രിയില്‍ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് സലീം ആണ് മര്‍ദ്ദിച്ചതെന്ന് മിസ്‌രിയ പറഞ്ഞു. 17 വര്‍ഷം മുമ്പാണ് മിസ്‌രിയയുടെ വിവാഹം കഴിഞ്ഞത്. അപ്പോള്‍ മുതല്‍ മദ്യപിച്ചെത്തി മര്‍ദ്ദിക്കാറുണ്ടെന്ന് മിസ്‌രിയ പറഞ്ഞു. നാലു മാസം മുമ്പ് അടിച്ച് കാലൊടിച്ചിരുന്നു. അതിന് ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് കണ്ണിന് അടിച്ചതെന്നാണ് മിസ്‌രിയ പറയുന്നത്.

മംഗലാപുരത്ത് വിദഗ്ദ ചികിത്സ തേടണമെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മിസ്‌രിയയേട് നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചാന്ദ്‌നി ചൗക്കില്‍ മുസ്ലീങ്ങള്‍ എ.എ.പിക്കൊപ്പം; കപില്‍ സിബല്‍ വെട്ടിലാകും

Keywords: Kasaragod, Husband, Wife, Attack, Hospital, Poinachi, Saleem, Misriya, Wedding, Mangalore, General Hospital, Doctor, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia