city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേഗത നിയന്ത്രിച്ചില്ലെങ്കില്‍ പിടികൂടും: ഋഷിരാജ് സിംഗ്

കാസര്‍കോട്: (www.kasargodvartha.com 25.04.2014) സംസ്ഥാനത്തെ റോഡുകളില്‍ ബസുകളും, ടിപ്പറുകളും ടാങ്കര്‍ ലോറികളും ഉള്‍പ്പെടെ സ്റ്റേജ് കാരിയറുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 65 കിലോമാറ്ററായി നിയന്ത്രിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.

കേരളത്തിലോടുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. നഗരങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്ററും വിദ്യാലയങ്ങള്‍ക്ക് സമീപം മണിക്കൂറില്‍ 30 കിലോമീറ്ററുമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാണ്. ഓള്‍ ഇന്ത്യാ മോട്ടോര്‍ വാഹന നിയമ പ്രകാരം വാഹനങ്ങളുടെ വേഗത കുറക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ട്. നിയമത്തിന് വിധേയമായി വാഹനമോടിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഗതാഗത , പോലീസ് വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ആര്‍.ടി ഓഫീസിലെത്തി വില്‍ക്കുന്ന വ്യക്തിയും വാങ്ങുന്നയാളും ഉടമസ്ഥാവകാശം കൈമാറിയതായി ബോധ്യപ്പെടുത്തി ആര്‍.സി ബുക്കില്‍ പേര് മാറ്റണം. നിയമലംഘനം കണ്ടെത്തിയാല്‍ ആര്‍.സി ബുക്ക് ഉടമസ്ഥര്‍ക്കെതിരെയായിരിക്കും നടപടിയുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് ബോധവല്‍ക്കരണത്തിനും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും സോഷ്യല്‍ മീഡിയെ പ്രയോജനപ്പെടുത്തും. ഫെയ്‌സ് ബുക്ക്, വാട്ട്‌സ്അപ്പ് സംവിധാനങ്ങളിലൂടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ അറിയിക്കണമെന്ന് ഗതാഗതകമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.കാസര്‍കോട് എ.ആര്‍ ക്യാമ്പില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ട്രാഫിക്ക് ബോധവത്ക്കരണ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍.

വേഗത നിയന്ത്രിച്ചില്ലെങ്കില്‍ പിടികൂടും: ഋഷിരാജ് സിംഗ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  മലയാള സിനിമയിലെ നായികാ-നായക സങ്കല്‍പ്പങ്ങള്‍-ഭാഗം 1

Keywords:  'Vehicles Should Adhere to State's Speed Limit', Kasaragod, Kerala, Vehicles, Accidental Death, Traffic, Kerala registers 150 decrease in road accident deaths

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia