city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറസ്റ്റിലായ പോക്കറ്റടി സംഘം 30 ഓളം കേസുകളില്‍ പ്രതികള്‍; കോടികളുടെ ആസ്തി

കാസര്‍കോട്: (www.kasargodvartha.com 29.04.2014) കുപ്രസിദ്ധ പോക്കറ്റടി സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ റഫീഖ് എന്ന സ്വര്‍ണപ്പല്ലന്‍ റഫീഖ് (42), കൂത്തുപറമ്പ് സ്വദേശിയും കാഞ്ഞങ്ങാട് സൗത്തില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അഷ്‌റഫ് (29) എന്നിവരെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 30 ഓളം പോക്കറ്റടി കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പോക്കറ്റടിയിലൂടെ കോടികള്‍ സമ്പാദിച്ച ഇവര്‍ക്ക് വേണ്ടി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തി വരികയായിരുന്നു.

അറസ്റ്റിലായ പോക്കറ്റടി സംഘം 30 ഓളം കേസുകളില്‍ പ്രതികള്‍; കോടികളുടെ ആസ്തി
റഫീഖ് 
കഴിഞ്ഞ ഫെബ്രുവരിയില്‍ ചെര്‍ക്കള ഇന്ദിര നഗറില്‍ എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഒരാളുടെ 1.80 ലക്ഷം രൂപ പോക്കറ്റടിച്ചത് റഫീഖിന്റെ നേതൃത്വത്തിലാണെന്ന് പോലീസ് പറഞ്ഞു.

ബോവിക്കാനത്ത് ബസ് യാത്രക്കാരന്റെ 25,000 രൂപയും പൊയിനാച്ചിയില്‍ വെച്ച് മറ്റൊരു യാത്രക്കാരന്റെ 45,000 രൂപയും റഫീഖ് പോക്കറ്റടിച്ചു. അണങ്കൂരില്‍ വെച്ച് മറ്റൊരു ബസ് യാത്രക്കാരന്റെ 25,000 രൂപ പോക്കറ്റടിച്ചതും ഇതേ സംഘമാണ്. പരിയാരത്ത് 55,000 രൂപയും ഉപ്പള കൈകമ്പയില്‍ 20,000 രൂപയും കോഴിക്കോട് പയ്യോളിയില്‍ 45,000 രൂപയും ഹൊസങ്കടിയില്‍ 4,500 രൂപയും ഇതേ സംഘം പോക്കറ്റടിച്ചു. അറസ്റ്റിലായ റഫീഖിന്റെയും അഷ്‌റഫിന്റെയും നേതൃത്വത്തിലുള്ള പോക്കറ്റടി സംഘത്തില്‍ 30 ഓളം അംഗങ്ങളുണ്ട്.

സംഘത്തിന്റെ തലവനായ റഫീഖിന് സ്വന്തമായി ഫഌറ്റും ഇരു നില വീടും കാഞ്ഞങ്ങാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ബിനാമി പേരുകളില്‍ ഹോട്ടലുകളും കടകളും ഉണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് വെളിപ്പെടുത്തി. റഫീഖ് നേരത്തെ ഒരു തവണ പോലീസ് പിടിയിലായിരുന്നു.

അറസ്റ്റിലായ പോക്കറ്റടി സംഘം 30 ഓളം കേസുകളില്‍ പ്രതികള്‍; കോടികളുടെ ആസ്തി
 അഷ്‌റഫ് 
ഏപ്രില്‍ 25 ന് പൈവളിഗെയിലെ കര്‍ഷകന്‍ യൂസുഫില്‍ നിന്നും ബസ് യാത്രക്കിടയില്‍ 26,000 രൂപ പോക്കറ്റടിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് റഫീഖും അഷ്‌റഫും കുടുങ്ങിയത്.

കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യൂസുഫ് കൈകമ്പയില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതറിഞ്ഞത്. ഉടന്‍ സംശയം തോന്നി അഷ്‌റഫിനെ ബസ് യാത്രക്കാര്‍ കയ്യോടെ പിടികൂടി. ഇതിനിടയില്‍ റഫീഖ് പണവുമായി രക്ഷപ്പെട്ടെങ്കിലും പോലീസ് തന്ത്ര പൂര്‍വ്വം പിടികൂടുകയായിരുന്നു. റിമാന്റിലായ ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

പോക്കറ്റടിച്ച് കിട്ടുന്ന പണം വിനോദയാത്രകള്‍ നടത്താനും സുഖകരമായ ജീവിതത്തിനുമാണ് ചെലവഴിച്ചതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോക്കറ്റടി സംഘത്തെ പിടികൂടിയ സംഘത്തില്‍ സി.ഐ കെ.പി സുരേഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനീഷ്, സാജു, പ്രദീപന്‍ എന്നിവരും ഉണ്ടായിരുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഭയം: വിഎച്ച്പി പ്രസിഡന്റിനെ സമീപിച്ചു

Keywords: Kasaragod, Arrest, Case, Kanhangad, Police, Bus, K.S.R.T.C, Flat, Hotel, House, Farmer, Re mand, Police Officers, D.Y.S.P, T.P Ranjith, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia