city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഞ്ച് വയസുകാരിക്ക് ക്രൂര പീഡനം; മാതാവ് അറസ്റ്റില്‍, രണ്ടാനച്ഛന്‍ ഒളിവില്‍

മംഗലാപുരം: (www.kasargodvartha.com 21.04.2014) അഞ്ച് വയസുകാരിയെ ക്രൂരമായി മര്‍ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ രണ്ടാനച്ഛന്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയി. ബെല്‍ത്തങ്ങാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഫൗസിയയുടെ മകള്‍ ഫാഹിമയാണ് ക്രൂരമായ ആക്രമണത്തിനിരയായത്.

ദേഹമാസകലം മര്‍ദനവും ജനനേന്ദ്രിയത്തിലടക്കം സിഗരറ്റ് കുറ്റി കൊ
അഞ്ച് വയസുകാരിക്ക് ക്രൂര പീഡനം; മാതാവ് അറസ്റ്റില്‍, രണ്ടാനച്ഛന്‍ ഒളിവില്‍
ണ്ടുള്ള പൊള്ളലേല്‍ക്കുകയും ചെയ്ത കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ മാതാവ് ഫൗസിയയെ കോടതി റിമാന്റ് ചെയ്തു. ഫൗസിയയുടെ രണ്ടാം ഭര്‍ത്താവ് മുഹമ്മദ് ഷാഫി സംഭവത്തിന് ശേഷം ഒളിവില്‍ പോയിരിക്കുകയാണ്.

നേരത്തേ പുത്തൂരിലായിരുന്ന കുടുംബം അടുത്തിടെയാണ് ബെല്‍ത്തങ്ങാടിയിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. ഫൗസിയയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ മകളായ ഫാഹിമയെ മുഹമ്മദ് ഷാഫി ശാരീരികമായി പീഡിപ്പിച്ചതായും സിഗരറ്റ് കുറ്റി കൊണ്ട് രഹസ്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭര്‍ത്താവ് മകളെ ദ്രോഹിക്കുന്നതിന് ഫൗസിയ കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് വിവരമറിഞ്ഞ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഏറ്റവും സ്വാധീനശക്തിയുള്ളവരില്‍ മോഡിയെ പിന്തള്ളി കേജരിവാളും ജസ്റ്റിന്‍ ബീബറും മുന്നില്‍
Keywords: Arrest, Mangalore, Police, Torture, Belthagadi, Fahima, Fousiya, Court, Remand, Mohammed Shafi, Puthur, Family, cigarette, Husband, S.D.P.I, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia