ചളിയങ്കോട്ടും മേല്പറമ്പിലും അക്രമികളുടെ വിളയാട്ടം: വിദ്യാര്‍ത്ഥിക്ക് ഗുരുതരം, വീടുകളും കാറുകളും തകര്‍ത്തു
Apr 10, 2014, 21:55 IST
മേല്പറമ്പ്: (kasargodvartha.com 10.04.14) ചളിയങ്കോട്ട് അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് വീടുകളും കാറുകളുംതകര്‍ത്തു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ്സംഭവം. നീര്‍ക്കരക്കുന്നിലെ ഹസന്‍കുട്ടി(90), പേരക്കുട്ടികളായ ഹബീബ് റഹ്മാന്‍(12), അമ്പതു ദിവസം പ്രായമായ മുഹമ്മദ് ഷെരീഫ്, ഫാത്വിമ ഷെഹബ(10), തൊട്ടടുത്തവീട്ടില്‍ താമസിക്കുന്ന ഹസന്‍കുട്ടിയുടെ മകന്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടിലുണ്ടായിരുന്ന മകനും മംഗലാപുരത്തു ബിരുദവിദ്യാര്‍ഥിയുമായ മുഹമ്മദ് ബാസില്‍(20) എന്നിവര്‍ക്കാണു പരിക്കേറ്റത്.
അതിനിടെ കാറില്‍ പോവുകയായിരുന്ന രണ്ട് യുവാക്കളെ ഒരുസംഘം തടഞ്ഞുനിര്‍ത്തി അക്രമിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. രാത്രി ഏഴരയോടെ മേല്‍പറമ്പ് ചളിയങ്കോട് കോട്ടരുവത്താണ് സംഭവം. കാസര്‍കോട് നിന്നും സ്വിഫ്റ്റ് കാറില്‍ ചെമ്പരിക്കയിലേക്ക് പോവുകയായിരുന്ന യുവാക്കളെയാണ് അക്രമിച്ചത്. കാറും തകര്‍ത്തു. കാര്‍ യാത്രക്കാരായ ചെമ്പരിക്കയിലെ സാബിത്ത്(21), ഹാമിദ്(31) എന്നിവരെ പരിക്കുകളോടെ ദേളി സഅദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേല്പറമ്പില്‍ മറ്റൊരു അക്രമസംഭവത്തില്‍ യുവതിയടക്കം മൂന്നുപേര്‍ക്ക്പ രിക്കേറ്റു. അജിത്ത്, ജിജിന, രഞ്ജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോളിംഗ് സ്‌റ്റേഷനില്‍ ഉണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ഒരു സംഘം ഇവരെ അക്രമിക്കുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് വൈകിട്ട് 6.30 മണിയോടെ മേല്‍പറമ്പില്‍ കല്ലേറുണ്ടായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഈ സംഭവത്തിന്റെ തുടര്‍ച്ചയാണ് പിന്നീടുണ്ടായ അക്രമ സംഭവങ്ങളെന്നാണ് കരുതുന്നത്.
Updated
ഇതില്‍ ബാസിലിന്റെ നിലഗുരുതരമാണ്. ബാസിലിനെ ദേളി സഅദിയ ആശുപത്രിയില്‍ പ്രഥമശുശ്‌റൂഷയ്ക്ക് ശേഷം കാസര്‍കോട്ടെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസന്‍കുട്ടിയുടെയും മകന്‍ അബ്ദുല്‍ ഖാദറിന്റെയും വീട് അക്രമികള്‍ അടിച്ചുതകര്‍ത്തു. അബ്ദുല്‍ ഖാദറിന്റെ വീട്ടിനകത്തുണ്ടായിരുന്ന ലാപ്ടോപ്, പ്ലാസ്മ, ടി.വി ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളും തകര്‍ത്തിട്ടുണ്ട്.
അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ ലാപ്റ്റോപ് ഉപയോഗിച്ചു പ്രൊജക്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ബാസില്‍. വീട്ടില്‍തനിച്ചായിരുന്ന ബാസിലിനെ വാതില്‍ മുട്ടിതുറന്ന് അജ്ഞാതര്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയോടിയ ബാസില്‍ തൊട്ടടുത്ത പറമ്പില്‍ബോധം കെട്ടുവീണു. ഓടിക്കൂടിയ പരിസരവാസികളാണ് ബാസിലിനെ ആശുപത്രിയിലാക്കിയത്.
ഇതേ സമയത്ത് തന്നെയാണ് സമീപത്തെ സി അബ്ദുല്‍ ഖാദറിന്റെ വീട്ടിന് നേരെയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കുംനേരെ അക്രമമുണ്ടായത്.
വിവരമറിഞ്ഞു ജില്ലാ പോലീസ് ചീഫ് തോംസണ്‍ സണ്‍ജോസ്, ഡിവൈഎസ്പി രഞ്ജിത്, കോസ്റ്റല്‍ പോലീസ് സി ഐ സുനില്‍, എസ്.ഐ ഉത്തംദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന കേന്ദ്രസേനയും സ്ഥലത്തെത്തി. മുസ്ലിം ലീഗ് നേതാക്കളായ കല്ലട്രമാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍കടവത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഇഖ്ബാല്‍ കല്ലട്ര, നിസാര്‍ഫാത്വിമ തുടങ്ങിയവരും അക്രമംനടന്ന വീടുകള്‍ സന്ദര്‍ശിച്ചു.
അതിനിടെ കാറില്‍ പോവുകയായിരുന്ന രണ്ട് യുവാക്കളെ ഒരുസംഘം തടഞ്ഞുനിര്‍ത്തി അക്രമിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. രാത്രി ഏഴരയോടെ മേല്‍പറമ്പ് ചളിയങ്കോട് കോട്ടരുവത്താണ് സംഭവം. കാസര്‍കോട് നിന്നും സ്വിഫ്റ്റ് കാറില്‍ ചെമ്പരിക്കയിലേക്ക് പോവുകയായിരുന്ന യുവാക്കളെയാണ് അക്രമിച്ചത്. കാറും തകര്‍ത്തു. കാര്‍ യാത്രക്കാരായ ചെമ്പരിക്കയിലെ സാബിത്ത്(21), ഹാമിദ്(31) എന്നിവരെ പരിക്കുകളോടെ ദേളി സഅദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേല്പറമ്പില്‍ മറ്റൊരു അക്രമസംഭവത്തില്‍ യുവതിയടക്കം മൂന്നുപേര്‍ക്ക്പ രിക്കേറ്റു. അജിത്ത്, ജിജിന, രഞ്ജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോളിംഗ് സ്‌റ്റേഷനില്‍ ഉണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ഒരു സംഘം ഇവരെ അക്രമിക്കുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് വൈകിട്ട് 6.30 മണിയോടെ മേല്‍പറമ്പില്‍ കല്ലേറുണ്ടായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഈ സംഭവത്തിന്റെ തുടര്‍ച്ചയാണ് പിന്നീടുണ്ടായ അക്രമ സംഭവങ്ങളെന്നാണ് കരുതുന്നത്.
Updated
Keywords : Kasaragod, Melparamba, Houses attacked, Chalayangod, Kerala, Clash, Attack, Injured.