city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം: നഗരം പോലീസ്-എസ്.പി.ജി വലയത്തില്‍

കാസര്‍കോട്: (www.kasargodvartha.com 04.04.2014) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കാസര്‍കോട് നഗരം പോലീസ്-എസ്.പി.ജി വലയത്തിലായി. വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡ് ശനിയാഴ്ച രാവിലെ മുതല്‍ അടച്ചിടും. ഇത് വഴിയുള്ള വാഹനങ്ങള്‍ ബി.സി. റോഡുവഴി കടത്തിവിടും. സമ്മേളനത്തിനെത്തുന്ന പ്രവര്‍ത്തകര്‍ തുറന്ന വാഹനത്തിലും, പ്രകടനമായും, ബൈക്ക് റാലിയായും എത്തുന്നത് നിരോധിച്ചിട്ടുണ്ട്.

പൊതു സമ്മേളനം നടക്കുന്ന മുനിസിപ്പല്‍ സ്‌റ്റേഡിയത്തിന്റെയും ഗവ.കോളേജിലെ ഹെലിപ്പാഡിന്റെയും പൂര്‍ണ്ണ സുരക്ഷാ ചുമതല സുരക്ഷാ സേന രണ്ടു ദിവസം മുമ്പുതന്നെ എറ്റെടുത്ത് കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഐജി എകെ ധ്യാനിയും സംഘവും കാസര്‍കോട്ട് ക്യാമ്പ് ചെയ്താണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത്.

എസ്.പി.ജിക്കും പോലീസിനും പുറമെ കേന്ദ്രസേനാംഗങ്ങളും സുരക്ഷയ്ക്കായി രംഗത്തുണ്ട്. മംഗലാപുരത്ത് നിന്നും രാഹുലിനെയും വഹിച്ചെത്തുന്ന ഹെലിക്കോപ്റ്റര്‍ കൃത്യം 11.20ന് കാസര്‍കോട് ഗവ.കോളജിലെ ഹെലിപ്പാഡില്‍ വന്നിറങ്ങും. അവിടെ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരുക്കുന്ന വാഹന വ്യൂഹത്തില്‍ 500 മീറ്റര്‍ ദൂരെയുള്ള സമ്മേളന വേദിയിലേക്ക് രാഹുല്‍ നീങ്ങും.

രാഹുല്‍ എത്തുന്ന സമയം മാത്രം ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്ന എസ്.പി. തോംസണ്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രവര്‍ത്തകരെയും കൊണ്ട് സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ പോലീസ് മാര്‍ക്ക് ചെയ്ത സ്ഥലത്ത് മാത്രമേ പാര്‍ക്ക് ചെയ്യാവു.

രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം: നഗരം പോലീസ്-എസ്.പി.ജി വലയത്തില്‍
File Photo
മെറ്റല്‍ ഡിറ്റക്ടര്‍ വഴിയാണ് പ്രവര്‍ത്തകരെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. പ്ലാസ്റ്റിക്ക് കുപ്പിവെള്ളം, ബാഗ് തുടങ്ങിയ വസ്തുക്കള്‍ കൊണ്ടു വരരുതെന്ന് എസ്.പി പറഞ്ഞു. രാത്രിയില്‍ വാഹന പരിശോധന കര്‍ശനമാക്കും. മെഡിക്കല്‍ ടീം, അഗ്‌നിശമന സേന എന്നിവരെയും പ്രതേൃകം സജ്ജമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ആസൂത്രിതം: അദ്വാനിക്കും റാവുവിനും അറിമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Keywords:  Malayalam News, Kasaragod, UDF, Congress, Police, camp, rally, Vehicle, Conference, Municipal Stadium, Army, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia