മാറില്‍ സൂചി കയറി യുവതി ആശുപത്രിയിലെത്തി, ഡോക്ടര്‍ പരിശോധിക്കവേ തേള്‍ പുറത്തു ചാടി
Apr 19, 2014, 13:09 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2014) സാല്‍വാറിനു ബട്ടണ്‍ വെക്കുന്നതിനിടെ സൂചി മാറില്‍ തറഞ്ഞുകയറി അസഹ്യമായ വേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയ ഭര്‍തൃമതിയുടെ ദേഹത്തുനിന്ന് കണ്ടെടുത്തത് കൂറ്റന്‍ തേള്‍! എരിഞ്ഞിപ്പുഴയിലെ 27കാരിയുടെ വസ്ത്രത്തിനുള്ളില്‍ നിന്നാണ് ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ കൂറ്റന്‍ കരിന്തേള്‍ പുറത്തേക്കു ചാടിയത്.
വെള്ളിയാഴ്ച സന്ധ്യയ്ക്കു വീട്ടിലിരുന്ന് ധരിച്ചിരുന്ന സാല്‍വാറിന്റെ പൊട്ടിപ്പോയ ബട്ടണ്‍ വെക്കുന്നതിനിടെ മാറില്‍ സൂചി തറഞ്ഞു കയറി എന്നാണ് യുവതി പറഞ്ഞത്. തുടര്‍ന്ന് അസഹ്യമായ വേദനയും അനുഭവപ്പെട്ടു തുടങ്ങി. സംഭവം ഭര്‍ത്താവിനെ യുവതി അറിയിക്കുകയും രാത്രി തന്നെ ജനറല്‍ ആശുപത്രിയിലെത്തുകയും ചെയ്തു.
വനിതാഡോക്ടര്‍ പരിശോധിക്കുന്നതിനിടെയാണ് വാല്‍ പൊക്കിപ്പിടിച്ച് വസ്ത്രത്തിനുള്ളില്‍ നിന്നു കരിന്തേള്‍ പുറത്തേക്കു ചാടിയത്. കരിന്തേളിനെ കണ്ടതോടെ പ്രതി തേളായി. തേളിനെ ഉടന്‍ ആശുപത്രി ജീവനക്കാര്‍ തല്ലിക്കൊല്ലുകയും യുവതിക്ക് തേളു കടിക്കുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു.
Also Read:
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ലാലും ഫഹദും മികച്ച നടന്‍മാര്‍, ആന്‍ അഗസ്റ്റിന്‍ മികച്ച നടി
Keywords: Scorpio, Needle, Hospital, Treatment, Doctor, Dress, Kasaragod, Kerala, General Hospital, Malayalam News.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067