city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആലൂരില്‍ മണല്‍കടത്തുസംഘം പോലീസിനോട് അടിയറവ് പറഞ്ഞു

ബോവിക്കാനം: (www.kasargodvartha.com 26.04.2014) ആദൂര്‍ പോലീസ് സ്‌റ്റേഷന്‍പരിതിയില്‍പെട്ട ആലൂര്‍, മുണ്ടക്കൈ എന്നിവിടങ്ങളില്‍ നിന്ന് ലക്ഷങ്ങളുടെ മണല്‍ കള്ളക്കടത്ത് നടത്തിയ മണല്‍കടത്തുസംഘം പോലീസിനോട് അടിയറവ് പറഞ്ഞു. ഒരു മണല്‍തരിപോലും ഇപ്പോള്‍ മണല്‍കടത്ത് സംഘത്തിന് കൊണ്ടുപോകാന്‍ കഴിയുന്നില്ല.
മണല്‍കടത്തിനായി ഉപയോഗിക്കുന്ന നിരവധി തോണികള്‍ പോലീസ് തകര്‍ത്തിരുന്നു. മണല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന എല്ലാ വഴിയിലും പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പെടുത്തിയതോടെയാണ് മണല്‍കടത്ത് സംഘം അടിയറവ് പറഞ്ഞത്. ആദൂര്‍ സി.ഐ. കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണല്‍കടത്ത് പൂര്‍ണമായും തടഞ്ഞത്.

ആലൂരില്‍ മണല്‍കടത്തുസംഘം പോലീസിനോട് അടിയറവ് പറഞ്ഞുജെ.സി.ബിയും മറ്റും ഉപയോഗിച്ചാണ് മണല്‍കടത്തിന് ഉപയോഗിക്കുന്ന തോണികള്‍ അടിച്ചുതകര്‍ത്തത്. നേരത്തെ കാസര്‍കോട് ജില്ലയില്‍ മണല്‍ മാഫിയ ഏറ്റവും ശക്തമായ പ്രദേശങ്ങളില്‍ ഒന്നാണ് ആലൂര്‍, മുണ്ടക്കൈ പ്രദേശങ്ങള്‍. മണല്‍കടത്ത് സംഘം പിന്‍വലിഞ്ഞതോടെ പരിസരവാസികളും ഇപ്പോള്‍ ആശ്വാസത്തിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി

Keywords: Adhur Police, Sand Mafia, Aloor, Kasaragod, Kerala, Go Hide, Boat, Fire, Arrest Case

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia