ഉപ്പു വെള്ളം: പ്രതിഷേധം കത്തുന്നു, പീപ്പിള്‍സ് ഫോറം കോടതിയിലേക്ക്
Apr 29, 2014, 11:13 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2014) കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും വാട്ടര്‍ അതോറിറ്റി ഉപ്പു വെള്ളം വിതരണം ചെയ്യുന്നതിനെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ചൂട് കൂടി. ഇതിനകം തന്നെ പ്രശ്‌നത്തിലിടപെട്ട് നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. മഹിളാ മോര്‍ച്ച, യുവ മോര്‍ച്ച, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
സി.പി.എം കാസര്‍കോട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് അഞ്ചിന് വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കും പ്രശ്‌നത്തില്‍ ഇടപെട്ട് മറ്റു ചില സംഘടനകളും രംഗത്ത് വന്നതോടെ ഉപ്പു വെള്ളത്തിനെതിരായ സമരത്തിന് തീ പിടിക്കുകയാണ്.
അതിനിടെ ബാവിക്കരയില്‍ താത്കാലിക-സ്ഥിരം തടയണ നിര്‍മ്മാണത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുറ്റകരമായ അനാസ്ഥക്കെതിരെ കാസര്‍കോട് പീപ്പിള്‍സ് ഫോറം നിയമ നടപടിക്കൊരുങ്ങുന്നു.
തിങ്കളാഴ്ച കാസര്‍കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മെയ് മൂന്നിന് കാസര്‍കോട് വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
ജനങ്ങളില്‍ നിന്ന് പണം ഈടാക്കി കുടിക്കാന്‍ ഉപ്പു വെള്ളം വിതരണം ചെയ്യുന്ന വാട്ടര്‍ അതോറിറ്റി കഴിഞ്ഞ 30 വര്‍ഷത്തോളമായി ജനങ്ങളെ വഞ്ചിക്കുകയാണ്. താത്കാലിക തടയണയുടെ പേരില്‍ കോടികളാണ് ധൂര്‍ത്തടിച്ചത്. എന്നിട്ടും സ്ഥിരം തടയണ പൂര്‍ത്തിയായിട്ടില്ല. ഉപ്പു വെള്ളം കുടിവെള്ളത്തില്‍ കലര്‍ന്ന ശേഷമാണ് അധികൃതര്‍ താത്കാലിക തടയണയുടെ കാര്യം ആലോചിക്കുന്നത്.
ഇപ്പോള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഉപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത് ആര്യോഗത്തിന് ഹാനികരമാണ്. പീപ്പിള്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ വിവിധ സന്നദ്ധ സംഘടനകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, ജെ.സി.ഐ, റോട്ടറി എന്നിവയുടെ പ്രധിനിധികള്‍ സംബന്ധിച്ചു. പീപ്പിള്‍സ് ഫോറം പ്രസിഡന്റ് എം.കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫസര്‍ വി.ഗോപിനാഥന്‍, ജില്ലാ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ.ചന്ദ്രശേഖരന്‍ നായര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മൈമുന്നിസ, വി.പി നാരായണന്‍ നായനാര്‍, പ്രൊഫസര്‍ ടി.സി മാധവപ്പണിക്കര്‍, കെ.നാരായണന്‍, എം.ടി ദിനേശ്, ഷാഫി.എ നെല്ലിക്കുന്ന്, ഫൈസല്‍, കെ.കുഞ്ഞമ്പുനായര്‍, ഡോ.എ.മനോഹരന്‍, കെ.വി കുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാസര്‍കോട് ഒപ്പു മരച്ചുവട്ടില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് എം.സുമതി ഉദ്ഘാടനം ചെയ്തു. കെ.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. കെ.രവീന്ദ്രന്‍, പി.ജാനകി പ്രസംഗിച്ചു.
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജനറല്‍ ആശുപത്രിയില്‍ ശുദ്ധ ജലം വിതരണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടി, പി.രമേശ്, പ്രമീള സി നായിക്, ഹരീഷ് നാരമ്പാടി, പി.ആര്‍ സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബാവിക്കര റെഗുലേറ്റര്‍ നിര്‍മ്മാണത്തിലെ അപാകതകളും കാലതാമസവും കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.എച്ച് മുത്തലിബ്, കെ.രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വടക്കേകര, ജില്ലാ കമ്മിറ്റി അംഗം എം അബ്ദുല്‍ ലത്തീഫ്, അബ്ദുര്‍ റഹ്മാന്‍ പട്ടല, സി.എല്‍ അബ്ദുല്ല, എം.ഡി മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.
Also Read:
മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സ്റ്റേ ചെയ്തു
Keywords: Kasaragod, Salt Water, Court, Peoples Forum, Water Authority, Leadership, Committee, Service Co-Operative Bank Hall, Office, Cash, Health, Speak, Welfare Party,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067