city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയാളി വിദ്യാര്‍ത്ഥിയുടെ ശിരസറ്റ മൃതദേഹം: കൊലയെന്ന സംശയം ബലപ്പെട്ടു

മംഗലാപുരം: തലവേര്‍പെട്ട നിലയില്‍ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം റോഡരികില്‍ കണ്ട സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പണമ്പൂര്‍ പോലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാര്‍ച്ച് 23നാണ് മംഗലാപുരത്ത് കോളജ് വിദ്യാര്‍ത്ഥിയും കൊല്ലം സ്വദേശിയുമായ രോഹിതിനെ തണ്ണീര്‍ബാവിയില്‍ റോഡരികില്‍ തല വേര്‍പെട്ട നിലയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. സമീപം രോഹിതിന്റെ ബൈക്ക് മറിഞ്ഞു കിടക്കുന്ന നിലയിലും കണ്ടെത്തിയിരുന്നു.

മലയാളി വിദ്യാര്‍ത്ഥിയുടെ ശിരസറ്റ മൃതദേഹം: കൊലയെന്ന സംശയം ബലപ്പെട്ടുആദ്യം വാഹനമിടിച്ചാണ് രോഹിത് മരിച്ചതെന്നാണ് പോലീസ് കരുതിയത്. എന്നാല്‍ ബഹ്‌റൈനില്‍ അഭിഭാഷകനായി ജോലി ചെയ്യുന്ന രോഹിതിന്റെ പിതാവ് രാധാകൃഷ്ണനും മാതാവ് ഡോക്ടറായ ശ്രീദേവിയും മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വാഹനമിടിച്ചു വീഴ്ത്തിയ ശേഷം രോഹിതിന്റെ തല വെട്ടിയെടുത്തതായാണ് സംശയം. തല ഇല്ലാത്ത മൃതദേഹം ആദ്യം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Panambur police, Complaint, Relation, Rohit, Murder case, Motor bike, Mangalore.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia