city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികളുടെ ഉന്നമനത്തിന് യുഡിഎഫിന്റെ വിജയം അനിവാര്യം: പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്

കാസര്‍കോട്: (kasargodvartha.com 01.04.2014) പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിക്കുകയും അവര്‍ക്ക്‌വേണ്ടി സജീവമായി ഇടപെടുകയും ചെയ്യുന്ന യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് കേരള പ്രദേശ് പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ നോര്‍ക്കറൂട്ട്‌സ് സാന്ത്വന, ചെയര്‍മാന്‍ ഫണ്ട്, കാരുണ്യ എന്നീ പദ്ധതികളിലൂടെ ആകെ 7,27,42,352 രൂപയും കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് മുഖേന മരണാനന്തരസഹായം, ചികിത്സധനസഹായം, വിവാഹധനസഹായം, പ്രസവാനുകൂല്യം എന്നീ പദ്ധതികളിലൂടെ ആകെ 65,18,585 രൂപയും വിതരണം ചെയ്തിട്ടുണ്ട്. പ്രവാസികളുടെ പുനരധിവാസത്തിനായി 50 കോടിരൂപയും ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തി. 55 വയസ് പൂര്‍ത്തിയായ എല്ലാ പ്രവാസികളേയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

വിമുക്തഭടന്മാര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന പരിഗണന പ്രവാസജീവിതം കഴിഞ്ഞുവന്നവര്‍ക്കും ലഭ്യമാക്കണമെന്നതാണു തങ്ങളുടെ പ്രധാന ആവശ്യമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ്, സെക്രട്ടറി നാം മുഹമ്മദ്, ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, സെക്രട്ടറി ജമീല അഹ്മദ്, ട്രഷറര്‍ യു.പി.എ.റഹ്മാന്‍, ഷക്കീല്‍ അബ്ദുല്ല, മുകുന്ദന്‍ തിരുവക്കോളി എന്നിവര്‍ പങ്കെടുത്തു.

പ്രവാസികളുടെ ഉന്നമനത്തിന് യുഡിഎഫിന്റെ വിജയം അനിവാര്യം: പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Pravasi Returnees Congress,  Press Conference, Malayalam News, Kasaragod, Kerala-pravasi-sangam, Election, Gulf, UDF, Press meet.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia