വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അതീവജാഗ്രതയ്ക്ക് ശക്തമായ സംവിധാനങ്ങള്‍
Apr 4, 2014, 02:55 IST
കാസര്‍കോട്: (www.kasargodvartha.com 03.04.2014) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്‌ന ബാധിത ബൂത്തുകളില്‍ അര്‍ദ്ധ സൈനിക വിഭാഗവും, കൂടുതല്‍ പോലീസ് സേനാംഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ടാകും. പോളിംഗ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും. പ്രശ്‌നബാധിത ബൂത്തുകളെ ക്രിറ്റിക്കല്‍, വള്‍ണറബിള്‍, സെന്‍സിറ്റീവ് എന്നീ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഈ ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനത്തിനായി, വെബ് ക്യാമറകളും സജ്ജികരിക്കും.
വോട്ട് ചെയ്യുന്നത് ഒഴികെ വോട്ടെടുപ്പിലെ മറ്റെല്ലാ നടപടിക്രമങ്ങളും തത്സമയം ഇന്റെര്‍നെറ്റില്‍ ലഭ്യമാക്കും. ബൂത്തുകളില്‍ മൈക്രോഒബ്‌സര്‍വര്‍ പൂര്‍ണ്ണസമയവും നിരീക്ഷണം നടത്തും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ മൈക്രോഒബ്‌സര്‍വര്‍ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകനെ അറിയിക്കും. റീ പോളിംഗ് ആവശ്യമെങ്കില്‍ പൊതുനിരീക്ഷകന്റെ ശുപാര്‍ശ പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നത്.
സ്വതന്ത്രവും നിര്‍ഭയവും, നീതിപൂര്‍വ്വവുമായ വോട്ടെടുപ്പ് ഉറപ്പ് വരുത്താന്‍, പോളിംഗ് സ്റ്റേഷനുകളില്‍ അതീവജാഗ്രത പുലര്‍ത്തുന്നതിനുളള ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍