city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവര്‍ച്ച: അറസ്റ്റിലായവരെ കസ്റ്റഡിയിലാവശ്യപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 23.04.2014) ചൊവ്വാഴ്ച ആദൂര്‍ സി.ഐ എ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത അഞ്ചംഗ കവര്‍ച്ചാ സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. അറസ്റ്റിലായ സംഘത്തിന് ക്ഷേത്രക്കവര്‍ച്ചയടക്കം മറ്റു ചില കവര്‍ച്ചകളില്‍ കൂടി പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇത്.

ഇതിന് പുറമെ സംഘത്തിലുളള മറ്റു ചിലരെ കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ വേണ്ടിയാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കവര്‍ച്ചാ സംഘത്തിന്റെ സൂത്രധാരന്‍ വയനാട് കുറ്റിയാടി സ്വദേശി ഷിജു, കൂട്ടാളികളായ ചെര്‍ക്കള ഈസ്റ്റ് ബേവിഞ്ചയിലെ ഹനീഫ (36), കാഞ്ഞങ്ങാട് മഡിയന്‍ മാണിക്കോത്തെ ഇസ്മായീല്‍ (41), മഞ്ചേശ്വരം മൊറത്തണയിലെ സുനൈദ് (18), മംഗലാപുരം പാണ്ടേശ്വരത്തെ 16 കാരന്‍ എന്നിവരെയാണ് ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

പൊവ്വലിലെ വീട് കവര്‍ച്ച കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്.
കവര്‍ച്ച: അറസ്റ്റിലായവരെ കസ്റ്റഡിയിലാവശ്യപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
അന്തര്‍സംസ്ഥാന കവര്‍ചാ സംഘത്തിലെ 5 പേര്‍ കാസര്‍കോട്ട് കുടുങ്ങി

Also Read:
തിരഞ്ഞെടുപ്പ്: പിടികൂടിയത് കണക്കില്‍പെടാത്ത 240 കോടി

Keywords: Kasaragod, Arrest, Custody, Robbery, Adoor C.I Satheesh Kumar, Leadership, Question, Police, Court, Shiju, Kasaragod D.Y.S.P T.P Ranjith, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia