city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോട്ടോര്‍ നികുതി വര്‍ധന ഉടന്‍ പിന്‍വലിക്കണം: പി. കരുണാകരന്‍

കാസര്‍കോട്: (www.kasargodvartha.com 24.04.2014) മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന തരത്തിലുള്ള നികുതി വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ടാക്‌സി ഓടിച്ച് ജീവിക്കുന്ന തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. പ്രതിവര്‍ഷം 1,300 രൂപ നികുതി അടച്ചുകൊണ്ടിരുന്ന ചെറുകിട വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് 12,000 രൂപ നികുതി ഒന്നിച്ചടക്കണമെന്ന നിബന്ധന താങ്ങാന്‍ കഴിയില്ല. 1500 സിസിയില്‍ കുറവുള്ളതിന് അഞ്ചുവര്‍ഷത്തേക്ക് 8500 രൂപയും നല്‍കണം. ഭൂരിപക്ഷം ടാക്‌സിയും 1500 സിസിയില്‍ കൂടുതലുള്ളതാണ്.

നികുതി ഇരട്ടിയായി വര്‍ധിപ്പിക്കുകയും അത് അഞ്ചുവര്‍ഷത്തേക്ക് ഒന്നിച്ചുവാങ്ങുകയും ചെയ്യുന്നത് സാധാരണക്കാരനെ പിടിച്ചുപറിക്കുന്നതിന് തുല്യമാണ്. പുഷ്ബാക്ക് സീറ്റുള്ള ചെറുകിട ടൂറിസ്റ്റ് വാഹനങ്ങളുടെ നികുതി സീറ്റൊന്നിന് 310 രൂപയുണ്ടായിരുന്നത് ആയിരമാക്കി. ഇതെല്ലാം അഞ്ചുവര്‍ഷത്തേക്ക് ഒന്നിച്ചടയ്ക്കണമെന്ന് പറയുമ്പോള്‍ വന്‍ തുക കണ്ടെത്തേണ്ടിവരും. ഓട്ടോറിക്ഷകള്‍ക്കും ഗുഡ്‌സ് ഓട്ടോകള്‍ക്കും വന്‍ തുകയാണ് വര്‍ധിപ്പിച്ചത്. സ്വകാര്യ വാഹനങ്ങളുടെ നികുതിയിലും വന്‍ വര്‍ധനയാണുണ്ടായത്. സാമൂഹ്യമായ വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ നടപടി.

മോട്ടോര്‍ നികുതി വര്‍ധന ഉടന്‍ പിന്‍വലിക്കണം: പി. കരുണാകരന്‍മുമ്പ് കര്‍ണാടക സര്‍ക്കാര്‍ അങ്ങോട്ട് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഒരുവര്‍ഷത്തെ നികുതി ഒന്നിച്ചടക്കണമെന്ന നിബന്ധന കൊണ്ടുവന്നപ്പോള്‍ വലിയ പ്രതിഷേധമുയര്‍ന്നതാണ്. എംപി എന്ന നിലയില്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ആ പ്രശ്‌നത്തിന് ആശ്വാസം കാണുമ്പോഴാണ് കേരള സര്‍ക്കാരിന്റെ വക ഇരുട്ടടി. സര്‍ക്കാര്‍ ഖജനാവ് കാലിയാകുമ്പോള്‍ സാധാരണക്കാരെ പിഴിയുന്ന ഏര്‍പ്പാടാണിത്. ആയിരക്കണക്കിനാളുകളുടെ ജീവിതം മുട്ടിക്കുന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ച് വാര്‍ഷിക നികുതി വാങ്ങാനും വര്‍ധനവ് പിന്‍വലിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മഹിളാ കോണ്‍ഗ്രസ്: ഓടി ജയിച്ചത് ഫാത്തിമ റോഷ്‌ന; പിന്‍വാങ്ങാതെ ലതികാ സുഭാഷും ശോഭനാ ജോര്‍ജും

Keywords:  P. Karunakaran MP, Kasaragod, Kerala, P. Karunakaran MP Statement, Tax, Motor Workers, Taxi, Government.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia