city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടയില്‍ ചാര്‍ജിനു വെച്ച 14,500 രൂപയുടെ പുതിയ മൊബൈല്‍ മോഷണം പോയി

കാസര്‍കോട്: (www.kasargodvartha.com 13.04.2014) വസ്ത്രാലയത്തില്‍ ചാര്‍ജു ചെയ്യാന്‍ വെച്ച 14,500 രൂപ വില വരുന്ന പുതിയ മൊബൈല്‍ ഫോണ്‍ മോഷണം പോയി. കാസര്‍കോട് പഴയ ബസ് സ്റ്റാൻഡ് സെക്കൻഡ് ക്രോസ് റോഡിലെ ഫോര്‍ യു ജെന്‍സ് വിയര്‍ വസ്ത്രാലയത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് മോഷണം.

തളങ്കര പള്ളിക്കാല്‍ സ്വദേശിയായ ഉടമ പുതുതായി വാങ്ങിയ സാംസങ് ഗ്യാലക്‌സി എസ് ത്രി -മിനി ഫോണ്‍ ചാര്‍ജു ചെയ്യാന്‍ വെച്ച് പുറത്തു പോയതായിരുന്നു. ഈ സമയത്ത് കടയില്‍ ജീവനക്കാരും ഉണ്ടായിരുന്നു. 

കടയില്‍ നല്ല തിരക്കും ഉണ്ടായിരുന്നു. ഉടമ അല്‍പ്പസമയം കഴിഞ്ഞു തിരിച്ചു വന്ന് നോക്കിയപ്പോഴാണ് ഫോണ്‍ കാണാതായത് ശ്രദ്ധയില്‍ പെട്ടത്. കട മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. സൈബര്‍സെല്ലില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് വ്യാപാരി. 

കടയില്‍ ചാര്‍ജിനു വെച്ച 14,500 രൂപയുടെ പുതിയ മൊബൈല്‍ മോഷണം പോയി
അടുത്ത കാലത്തായി കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും മൊബൈല്‍ഫോണ്‍ മോഷണം പതിവാണ്. പോക്കറ്റടിയും വര്‍ധിച്ചിട്ടുണ്ട്. വിഷുത്തിരക്കു മുതലാക്കാന്‍ പോക്കറ്റടിക്കാര്‍ കൂട്ടത്തോടെ ഇറങ്ങിയതായാണ് സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി

Keywords:  Kasaragod, Mobile Phone, Theft, Busstand, Shop, Thalangara, Kerala, New Samsung S3 mobile stolen, Complaint, Cyber Cell

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia