city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മറാഠി സംരക്ഷണ സമിതിയുടെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദീഖിന്

കാസര്‍കോട്: (www.kasargodvartha.com 08.04.2014) ഏപ്രില്‍ 10ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദീഖിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതായി മറാഠി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും മറാഠി വിഭാഗത്തെ പട്ടിക ജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഏപ്രില്‍ രണ്ടിന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം കാസര്‍കോട്ട് മത്സരിക്കുന്ന ടി.സിദ്ദീഖിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കഴിഞ്ഞ തവണ പി.കരുണാകരനെയാണ് പിന്തുണച്ചത്. എന്നാല്‍ ഇത്തവണ ടി.സിദ്ദീഖിന് പിന്തുണക്കാനാണ് തീരുമാനം. സംവരണ കാര്യത്തില്‍ പി.കരുണാകരന്‍ എംപിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്തിട്ടുള്ളതെങ്കിലും ബില്ല് പാസാക്കുന്നതിന് പരിശ്രമിച്ചത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ എ.കെ.ആന്റണി, വീരപ്പ മൊയ്‌ലി, പട്ടികജാതി വകുപ്പ് മന്ത്രി കിഷോര്‍ ചന്ദ്രദേവ, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജെപിസി അധ്യക്ഷന്‍ പിസി ചാക്കോ, കണ്ണൂര്‍ എം.പി കെ.സുധാകരന്‍ എന്നിവരാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ മറാഠി സംരക്ഷണ സമിതി സംസ്ഥാനപ്രസിഡന്റ് ശ്യാം പ്രസാദ്, സെക്രട്ടറി എന്‍.വിജയന്‍, ട്രഷറര്‍ മഹാലിംഗ നായിക്, മുന്‍ സംസ്ഥാന പ്രസിഡന്റ് രാമനായിക് നീര്‍ച്ചാല്‍, എക്‌സിക്യൂട്ടിവ് അംഗം സോമപ്പ നായിക് എന്നിവര്‍ സംസാരിച്ചു.

മറാഠി സംരക്ഷണ സമിതിയുടെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദീഖിന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മുന്‍ കാമുകിയുടെ വെടിയേറ്റ് ബ്രിട്ടീഷ് വ്യവസായി കൊല്ലപ്പെട്ടു
Keywords:  Marati Samrakshana Samithi supports T.Siddiq, kasaragod, Kerala, Election-2014, UDF, P.Karunakaran-MP, Press meet

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia