പോലീസ് പിന്തുടര്‍ന്ന കഞ്ചാവ് കടത്തിയകാര്‍ അപകടത്തില്‍പെട്ടു; പ്രധാന പ്രതി അറസ്റ്റില്‍
Apr 30, 2014, 21:59 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2014) പോലീസ് പിന്തുടര്‍ന്ന കഞ്ചാവ് കടത്തിയകാര്‍ നിയന്ത്രണംവിട്ട് മണല്‍തിട്ടയിലിടിച്ചു. പ്രധാന പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. 60 കിലോ കഞ്ചാവുമായി ഇടുക്കി രാജാക്കാട് സ്വദേശി ജയ് ജോസഫ് (35) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സിനിമ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കഞ്ചാവ് കടത്ത് സംഘത്തെ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരം ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍. 55 പി 5292 സ്വിഫ്റ്റ് കാര്‍ പോലീസ് പിന്‍തുടരുകയായിരുന്നു.
മൊഗ്രാലിനു സമീപം രണ്ട് പോലീസ് വാഹനങ്ങള്‍ റോഡില്‍ കുറകെ ഇട്ടതുകണ്ടപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവര്‍ കാര്‍ വെട്ടിച്ച് റെയില്‍വേ പാളത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കാര്‍ ഡ്രൈവര്‍ കോഴിക്കോട് തൊട്ടില്‍പാലം കാവിലം പാറ സ്വദേശി റോജസ് എന്ന ജിസ്‌മോന്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന രാജാക്കാട് മഠത്തില്‍കുഴി സ്വദേശി ജയ് ജോസഫിനെ നാര്‍കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
23 പായ്കറ്റുകളിലാക്കിയാണ് കാറില്‍ 60 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നമ്പര്‍ പ്ലേറ്റില്‍ കടലാസ് സ്റ്റിക്കര്‍ പതിച്ച കാറിന്റെത് വ്യാജ നമ്പറാണെന്ന് പോലീസ് പറഞ്ഞു. വാഹനത്തില്‍ 10,000ത്തോളം രുപയും മൊബൈല്‍ ഫോണുകളും മദ്യകുപ്പികളും ഉണ്ടായിരുന്നു. സംഘം ഇതിന് മുമ്പും കാസര്‍കോട്ടേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തിയിരുന്നതായി പോലീസിനോട് വെളിപ്പെടുത്തി.
Keywords: Narcotic cell, Ganja, Police, Arrest, Car, Accident, Kasaragod, Mogral, Railway Track, Ganja seized.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067