കുവൈത്തില്‍ നഷ്ടപ്പെട്ട 38,000 രൂപയുടെ മൊബൈല്‍ ഫോണ്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍
Apr 14, 2014, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 14.04.2014) രണ്ടു മാസം മുമ്പ് കുവൈത്തില്‍ നഷ്ടപ്പെട്ട 38,000 രൂപ വിലവരുന്ന മൊബൈല്‍ഫോണ്‍ കഴിഞ്ഞ ദിവസം കാസര്‍കോട് പോലീസ് സ്‌റ്റേഷനിലെത്തി. കുവൈത്തില്‍ ജോലി ചെയ്യുന്ന കുറ്റിക്കോല്‍ സ്വദേശി അശോകന്റെ ഫോണാണ് കാസര്‍കോട് പോലീസ് സ്‌റ്റേഷനിലെത്തിയത്.
അശോകന്റെ ഫോണ്‍ കാണാതായതു സംബന്ധിച്ച് ഭാര്യ ശ്രീഷ്മ മാര്‍ച്ച് അഞ്ചിനു കാസര്‍കോട്ട് പരാതി നല്‍കിയിരുന്നു. കുവൈത്തില്‍ നിന്നു നാട്ടില്‍ വന്ന ഒരാള്‍ ഫോണ്‍ മോഷ്ടിച്ചതായി അശോകന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാര്യയെക്കൊണ്ട് നാട്ടില്‍ പരാതി കൊടുപ്പിച്ചത്. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഫോണ്‍ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ മാത്തില്‍ സ്വദേശികളായ ഒരു വൃദ്ധയും മറ്റൊരു സ്ത്രീയും എത്തി ഫോണ്‍ പോലീസ് സ്‌റ്റേനിലേല്‍പ്പിച്ചത്.
എന്നാല്‍ ഫോണ്‍ എങ്ങനെ തങ്ങളുടെ കൈവശമെത്തിയെന്നു സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലായതിനാല്‍ കൂടുതല്‍ അന്വേഷിക്കാനും പോലീസ് നിന്നില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരിയെയും ഫോണ്‍ സ്‌റ്റേഷനിലെത്തിച്ച സ്ത്രീകളെയും സ്‌റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
Also Read:
പ്രതീക്ഷിച്ച സീറ്റ് ലഭിക്കാത്ത പക്ഷം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്
Keywords: Kasaragod, Kuwait, Mobile Phone, Robbery, Police, Kerala, Wife, Election, Kuttikol.
Advertisement:
അശോകന്റെ ഫോണ്‍ കാണാതായതു സംബന്ധിച്ച് ഭാര്യ ശ്രീഷ്മ മാര്‍ച്ച് അഞ്ചിനു കാസര്‍കോട്ട് പരാതി നല്‍കിയിരുന്നു. കുവൈത്തില്‍ നിന്നു നാട്ടില്‍ വന്ന ഒരാള്‍ ഫോണ്‍ മോഷ്ടിച്ചതായി അശോകന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാര്യയെക്കൊണ്ട് നാട്ടില്‍ പരാതി കൊടുപ്പിച്ചത്. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഫോണ്‍ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ മാത്തില്‍ സ്വദേശികളായ ഒരു വൃദ്ധയും മറ്റൊരു സ്ത്രീയും എത്തി ഫോണ്‍ പോലീസ് സ്‌റ്റേനിലേല്‍പ്പിച്ചത്.
എന്നാല്‍ ഫോണ്‍ എങ്ങനെ തങ്ങളുടെ കൈവശമെത്തിയെന്നു സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലായതിനാല്‍ കൂടുതല്‍ അന്വേഷിക്കാനും പോലീസ് നിന്നില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരിയെയും ഫോണ്‍ സ്‌റ്റേഷനിലെത്തിച്ച സ്ത്രീകളെയും സ്‌റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
പ്രതീക്ഷിച്ച സീറ്റ് ലഭിക്കാത്ത പക്ഷം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067