കുര്യാക്കോസിന്റേത് ഒറ്റയ്ക്കുള്ള ഓപ്പറേഷന്‍
Apr 26, 2014, 12:59 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2014) ക്ഷേത്രങ്ങളിലും വീടുകളിലും ഉള്‍പെടെ 20 ഓളം മോഷണങ്ങള്‍ നടത്തിയ കോട്ടയം പൂഞ്ഞാര്‍ സ്വദേശി ബാബു കുര്യാക്കോസി (52) ന്റേത് ഒറ്റയ്ക്കുള്ള ഓപ്പറേഷനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂട്ടുകള്‍ തകര്‍ക്കുന്നതിലും വീടുകള്‍ കവര്‍ച്ച നടത്തുന്നതിലും അതിവിദഗ്ദ്ധനാണ് കുര്യാക്കോസ്.
കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായ നീക്കത്തിലൂടെയാണ് കുര്യാക്കോസിനെ കുടുക്കിയത്. മഞ്ചേശ്വരം കുളൂര്‍ സാന്തടുക്ക അരസു ശങ്കര ദേവസ്ഥാനത്തിന്റെ ഭണ്ഡാരം പൊളിക്കുന്നതിനിടെയാണ് പട്രോളിംഗ് സംഘം കുര്യാക്കോസിനെ കുടുക്കിയത്. പോലീസ് നടത്തിയ ചോദ്യംചെയ്യലിനിടയിലാണ് കുപ്രസിദ്ധ കവര്‍ചക്കാരന്‍ കുര്യാക്കോസാണെന്ന് മനസ്സിലായത്. മഞ്ചേശ്വരം മൊര്‍ദനയിലെ ജ്വല്ലറി, കാളിയൂര്‍ പള്ളി ഓഫീസ്, വോര്‍ക്കാടി പഞ്ചായത്ത് ഓഫീസ്, ഏത്തടുക്ക ഹെല്‍ത്ത് സെന്റര്‍ ക്വാര്‍ട്ടേഴ്‌സ്, ബേരിപ്പദവ് സെന്റര്‍ ക്വാട്ടേഴ്‌സ്, ബേരിപ്പദവ് ചിഗൂര്‍പാദ, എല്‍ക്കാന, ബദിയടുക്ക, പള്ളത്തടുക്ക, ഹൊസങ്കടി എന്നിവിടങ്ങളിലെ ഭജന മന്ദിര ബന്ധാരവും കുര്യാക്കോസ് നിശ്പ്രയാസം കവര്‍ന്നിട്ടുണ്ട്.
ഹൊസങ്കടിയിലെ മൂന്ന് വീടുകളുടെ പൂട്ട് കുത്തിത്തുറന്ന് ആഭരണവും മൊബൈല്‍ ഫോണുകളും കവര്‍ന്നിരുന്നു. നേരത്തെ പെര്‍മുദയിലെ ക്ഷേത്രത്തില്‍ കവര്‍ച്ചനടത്തിയ കേസില്‍ ഒന്നരവര്‍ഷം തടവ് അനുഭവിച്ച കുര്യാക്കോസ് 2013 ഡിസംബറിലാണ് ജയില്‍മോചിതനായത്. കോടതിയില്‍ ഹാജരാക്കിയ കുര്യാക്കോസിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
Related News:
കുപ്രസിദ്ധ മോഷ്ടാവ് ബാബു കുര്യാക്കോസ് അറസ്റ്റില്‍
Also Read:
അധ്യാപികയെ ക്ലാസ് മുറിക്കുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു
Keywords: Kasaragod, Kerala, Theft, Police, Robbery, Jweller-robbery, DYSP, Hosangadi, Babu Kuryakose
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067