city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിയെ തൊക്കോട്ട് കൊള്ളയടിച്ചു; ഒരാള്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 20.04.2014) കാസര്‍കോട് സ്വദേശിയായ ബ്രോക്കറെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി തൊക്കോട്ട് വെച്ച് ഒരു സംഘം കൊള്ളയടിച്ചു. സംഭവത്തില്‍ ഒരാളെ ഉള്ളാള്‍ പോലീസ് പിടികൂടി. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഒരു സ്ത്രീയെ കാട്ടി പ്രലോഭിപ്പിച്ചാണ് തളങ്കര സ്വദേശിയായ സ്വത്ത് - വാഹന ബ്രോക്കറെ നാലംഗ സംഘം തൊക്കോട്ട് കൊണ്ടുപോയി കൊള്ളയടിച്ചത്.

അതിന് ശേഷം പാതിരാത്രി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. പണം, വാച്ച്, സ്വര്‍ണ മോതിരം, എ.ടി.എം കാര്‍ഡ്, എന്നിവയടക്കം 60,000 രൂപയോളമാണ് കൊള്ളയടിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അഷ്ഫാഖ് എന്നയാളാണ് ഉള്ളാള്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൂട്ടാളികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. ആസൂത്രിതമായി പദ്ധതി തയ്യാറാക്കിയാണ് കൊള്ള നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

കാസര്‍കോട് സ്വദേശിയെ തൊക്കോട്ട് കൊള്ളയടിച്ചു; ഒരാള്‍ പിടിയില്‍പിടിയിലായ അഷ്ഫാഖിനെ പോലീസ് കൂടുതല്‍ ചോദ്യംചെയ്തു വരികയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Thalangara, Kerala, Arrest, Case, Ullal, Police, Thekkod, Ashfaq, Looted. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia