ബെല്‍ത്തങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച ചൂരിയിലെ 12 പേര്‍ക്ക് ഭക്ഷ്യ വിഷബാധ
Apr 29, 2014, 11:08 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2014) ബെല്‍ത്തങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് കോഴിബിരിയാണി കഴിച്ച ചൂരിയിലെ 12 പേരെ ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വയസുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ 11 പേരും ഡ്രൈവറുമാണ് ആശുപത്രിയില്‍ ഉള്ളത്.
ചൂരി കാള്യങ്ങാട് അംഗനവാടിക്കടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന ബില്‍സെന്റ് (37) ഭാര്യ അനിത (36), മക്കളായ അഭിന്‍ (എട്ട്), വിപിന്‍ (എട്ട്), സിപിന്‍ (ഒന്ന്), ഇവരുടെ ബന്ധു അനീഷ് മാത്യു, ഭാര്യ ജോണ്‍സി (24), ബെല്‍ത്തങ്ങാടിയില്‍ താമസിക്കുന്ന ബിന്‍സെന്റിന്റെ മാതാവ് മേരി (54), സഹോദരങ്ങളായ ഉഷ (34), നിഷ (32), മാത്യൂസ് (28), അയല്‍വാസിയും ഡ്രൈവറുമായ രഞ്ജിത്ത് രാജ് (24) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. കാസര്‍കോട്ടെയും കക്കിഞ്ചയിലേയും ആശുപത്രികളിലായാണ് ഭക്ഷ്യ വിഷബാധയേറ്റവര്‍ കഴിയുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഇവരില്‍ ഒമ്പത് പേര്‍ ബെല്‍ത്തങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് കോഴിബിരിയാണി കഴിച്ചിരുന്നു. വീട്ടിലുള്ള മൂന്ന് പേര്‍ക്ക് പാര്‍സലായും ബിരിയാണി കൊണ്ടു പോയി. കാസര്‍കോട്ടെ വീട്ടിലെത്തിയ കുടുംബത്തിലെ കുഞ്ഞ് സിപിന് രാത്രി രണ്ട് മണിയോടെ വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടു. പിന്നാലെ മറ്റുള്ളവര്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബെല്‍ത്തങ്ങാടിയിലായിരുന്ന മേരി, ഉഷ, നിഷ, മാത്യൂസ്, അഭിന്‍, വിപിന്‍, രഞ്ജിത്ത് രാജ് എന്നിവരെ കക്കിഞ്ചയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഹോട്ടലിനെതിരെ പരാതി നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
Also Read:
മോഡിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഭയം: വിഎച്ച്പി പ്രസിഡന്റിനെ സമീപിച്ചു
Keywords: Kasaragod, Hotel, Chicken Biriyani, Choori, Family, Driver, Parcel, Complaint, Police, Belthangadi.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067