city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫര്‍ണിച്ചര്‍ ഷോറും കത്തി നശിച്ചു: ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: (www.kasargodvartha.com 23.04.2014) ഫര്‍ണിച്ചര്‍ ഷോറും തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കാസര്‍കോട് നായക്‌സ് റോഡ് ബര്‍ക്കത്ത് ചേംബറില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ ഫര്‍ണിച്ചര്‍ ഷോറുമിനാണ് ബുധനാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ തീ പിടുത്തമുണ്ടായത്.

അടുക്കത്ത്ബയലിലെ യു.അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ കാര്‍പെറ്റുകള്‍, സോഫാ സെറ്റുകള്‍, കിടക്കകള്‍ തുടങ്ങിയവ വില്‍ക്കുന്ന കടയാണിത്. ജനറേറ്റര്‍ മുറിയില്‍ നിന്ന് തീ ഷോറൂമിലേക്ക് പടരുകയായിരുന്നു. ഉടന്‍ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചെങ്കിലും അപ്പോഴേക്കും ഏതാണ്ട് കത്തി നശിച്ചിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്ക്യുട്ട് ആണ് തീ പടരാന്‍ കാരണമെന്ന് സംശയിക്കുന്നു. നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റേയും യഥാ സമയത്തുള്ള ഇടപെടല്‍ മൂലം അഗ്നി സമീപത്തെ കടകളിലേക്ക് പടരുന്നത് ഒഴിവായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഫര്‍ണിച്ചര്‍ ഷോറും കത്തി നശിച്ചു: ലക്ഷങ്ങളുടെ നഷ്ടം
ഫര്‍ണിച്ചര്‍ ഷോറും കത്തി നശിച്ചു: ലക്ഷങ്ങളുടെ നഷ്ടം
ഫര്‍ണിച്ചര്‍ ഷോറും കത്തി നശിച്ചു: ലക്ഷങ്ങളുടെ നഷ്ടം
ഫര്‍ണിച്ചര്‍ ഷോറും കത്തി നശിച്ചു: ലക്ഷങ്ങളുടെ നഷ്ടം


Also Read:
തിരഞ്ഞെടുപ്പ്: പിടികൂടിയത് കണക്കില്‍പെടാത്ത 240 കോടി

Keywords: Kasaragod, Fire, Fire Force, Business, Nayaks Road, Metro Furniture, Adkathbail, Abdul salam, Carpet, Sofa Set, Plastic, Showroom.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia